Film News

ശ്വാസം കിട്ടാതെ കാല് അങ്ങോട്ടും ഇങ്ങോട്ടും അനക്കികൊണ്ട് തല വെട്ടിക്കുകയാണ്, ആ കിടപ്പാണ് മനസ്സിൽ : വട്ടിനുള്ള മരുന്ന് കഴിക്കേണ്ട അവസ്ഥയാണ് തനിക്ക്, അപകട നിമിഷങ്ങളെ കുറിച്ച് ബിനു അടിമാലി

കൊല്ലം സുധിയുടെ മരണത്തിനു കാരണമായ അപകടത്തിൽ പരിക്ക് ഏറ്റ ബിനു അടിമാലി സുഖം പ്രാപിച്ചു വരികയാണ്.

- Advertisement -

ഇപ്പോഴിതാ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച വാഹന അപകടത്തിന്റെ നിമിഷങ്ങളെ കുറിച്ചു ബിനു അടിമാലി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അപകടത്തിന് ശേഷം ആദ്യമായി സ്റ്റാര്‍ മാജിക് വേദിയിൽ എത്തിയപ്പോഴാണ് അപകടത്തിന്റെ നിമിഷങ്ങൾ ബിനു അടിമാലി വിവരിച്ചത്.

അപകടത്തെ കുറിച്ചും താന്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ സംസാരിച്ച ബിനു വട്ടിനുള്ള മരുന്ന് കഴിക്കേണ്ട അവസ്ഥയിലാണ് താന്‍ നില്‍ക്കുന്നതെന്നും പറഞ്ഞു.

അപകടം സമയത്തു ഞാൻ ഉറങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഞാൻ ഉറക്കം എഴുന്നേറ്റപ്പോൾ ആരും അടുത്തില്ല. ആര്‍ക്കോ അപകടം പറ്റി, രക്ഷാപ്രവര്‍ത്തനത്തിന് അവര്‍ പോയിരിക്കുകയാണ് എന്നാണ് കരുതിയത്.ഞങ്ങളുടെ വണ്ടിയാണ് അപകടത്തിൽ പെട്ടത് എന്ന് എനിക്ക് അപ്പോൾ മനസിലായിട്ടില്ല.

ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ശരീരത്തിന് ഒരു ഭാരം. അപ്പോള്‍ കരുതിയത് ഉറക്കത്തിന്റെയാകും എന്നാണ്.

പുറത്തിറങ്ങി റോഡിൽ ഇരുന്നപ്പോൾ ഇവിടെ ഒരാൾ കൂടിയുണ്ടെന്ന് ചിലർ വിളിച്ചു പറയുന്നത് കേൾക്കാം. ആംബുലൻസിൽ കയറ്റിയപ്പോൾ അവിടെ സുധി കിടക്കുന്നുണ്ട്.

ശ്വാസം കിട്ടാതെ കാല് അങ്ങോട്ടും ഇങ്ങോട്ടും അനക്കികൊണ്ട് തല വെട്ടിക്കുകയാണ്,’ ‘അവൻ കിടക്കുന്ന ആ കിടപ്പാണ് എന്റെ മനസ്സിൽ നിന്നും ഇന്നും മായാതെ നിൽക്കുന്നത് -ബിനു അടിമാലി പറഞ്ഞു.

അപ്പോഴും അവന്റെ ശൈലിയിൽ അവൻ പറയുന്നുണ്ട്. എടാ ഏട്ടനെ കെട്ടിയിടല്ലേയെന്ന്. ഞാൻ അപ്പോൾ അവനോട് ചൂടാകുന്നുണ്ട്. മിണ്ടാതെ കിടക്കെടാ അവിടെയെന്ന്.

കാരണം അപകടം നടന്നത് എനിക്ക് അറിയില്ലായിരുന്നു. ശ്വാസം കിട്ടാതെയാണ് അവൻ കിടന്നു ഇതൊക്കെ പറഞ്ഞത്. ഞാൻ അന്നുമുതൽ തുടങ്ങിയ കരച്ചിലാണ്. ഇനി എനിക്ക് വയ്യ,’-ബിനു അടിമാലി പറയുന്നു.

എനിക്ക് അവന്റെ കരച്ചിൽ ഇങ്ങനെ കേൾക്കാം. ഒരു വല്ലാത്ത കരച്ചിൽ. രാത്രിയിൽ ഈ സംഭവമൊക്കെയാണ് കേറി വരുന്നത്. ഒരു രണ്ടുമണി മൂന്നുമണി നേരത്തൊക്കെ ഉണർന്നിരിക്കുകയാണ്,’ ബിനു അടിമാലി പറയുന്നു.

ഇനി സ്റ്റാർ മാജിക് വേണ്ട, കലാരംഗം തന്നെ വെറുത്തുപോയി, വേറെ വല്ല പരിപാടിയും നോക്കാം എന്നൊക്കെയാണ് താൻ മനസ്സിൽ കരുതിയതിരുന്നതെന്നും ബിനു അടിമാലി പറഞ്ഞു.

ജൂൺ അഞ്ചിന് വടകരയിൽനിന്ന് സ്റ്റേജ് ഷോ കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബിനു അടിമാലി മഹേഷ്‌ കുഞ്ഞുമോൻ, ഉല്ലാസ് എന്നിവർക്ക് പരിക്ക് ഏറ്റിരുന്നു.

Abin Sunny

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

4 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

4 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

4 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

4 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

5 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

5 hours ago