Social Media

സിനിമയിൽ ഇപ്പോഴും ഒതുക്കലുകൾ ഉണ്ടെന്ന് ബിനീഷ് ബാസ്റ്റിൻ

നമ്മളൊക്കെ തീയേറ്ററിൽ പോയിട്ട് സിനിമ കണ്ടിട്ട് മാസങ്ങളായി ഇനി അത് വർഷങ്ങൾ ആവുമോ എന്ന് അറിയില്ല. ക്യൂവിൽ കാത്തു നിന്ന് ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന കാലം മാറി അത് ഇന്റർനെറ്റ്ലൂടെ ടിക്കറ്റ് ബുക്ക് ചെയ്തതു കാണാൻ തുടങ്ങിയപ്പോളും. സിനിമയെന്ന ആവേശം കെട്ടടങ്ങിയില്ല . ഇപ്പോൾ അവ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി വഴിമാറുകയാണ്. അതെ സിനിമയെന്നും വ്യവസായമാണ് അതിനിടയിൽ വല്ലപ്പോഴും നല്ല സിനിമ ജനിക്കുന്നു. സിനിമയിൽ എന്നും വാണിജ്യ മേഖലയാണ് ആർക്കും എപ്പോൾ വേണമെങ്കിലും ഉയരത്തിൽ നിന്നും താഴേക്ക് വീഴാം. എന്നാൽ കഴിവുള്ളവൻ എന്നും തളർച്ച ഇല്ലാതെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. താരങ്ങളുടെ താരപ്പകിട്ടുമായി പല സിനിമകളും ഇന്ന് നല്ല കഴിവുള്ള താരങ്ങളെ മാറ്റിനിർത്തുന്നു ഉണ്ടെങ്കിലും കലാമൂല്യമുള്ള സിനിമാകൽ ഇപ്പോളും ഉണ്ടാകുന്നുണ്ട്.

- Advertisement -

ഒരുകൂട്ടം ആളുകളുടെ സ്വപ്നമാണ് സിനിമ ഒരു സിനിമയിലെ എല്ലാവരും കൂടിച്ചേരുമ്പോഴാണ് നല്ലൊരു സിനിമ ഉണ്ടാകുന്നത്. സിനിമ മേഖലയിലെ അകറ്റി നിർത്തലുകൾക്കെതിരെ മനസ്സ് തുറക്കുകയാണ് ബിനീഷ് ബാസ്റ്റിൻ. വിജയ് നായകനായ തെറി എന്ന സിനിമയിലൂടെ വില്ലൻ കഥാപാത്രത്തിൽ നിന്ന് ഒരു സെലിബ്രിറ്റി ആയി മാറിയ ബാസ്റ്റിൻ 16 വർഷമായി സിനിമാ മേഖലയിൽ സജീവമായ നടനാണ്. എൺപതിൽ കൂടുതൽ ചിത്രങ്ങളിൽ ഗുണ്ടയായി അഭിനയിച്ചിട്ടുണ്ട് എന്നാൽ മലയാളത്തിൽ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിക്കാൻ ബിനീഷിനെ ഇതുവരെ അവസരം ലഭിച്ചിട്ടില്ല എന്നാൽ അങ്ങനെ ഒരു അവസരം കൊടുത്തത് തമിഴ് സംവിധായകനായ അറ്റ്ലിയാണ്. തെറി ഇറങ്ങിയതോടെയാണ് തനിക്ക് സിനിമാമേഖലയിൽ പേരെടുത്തു പറഞ്ഞാൽ ആളുകൾ അറിയാൻ തുടങ്ങിയത്. വലിയ സിനിമകളിലൊന്നും തന്നെ ഇപ്പോഴും ഉപയോഗിക്കുന്നില്ല നല്ല സംവിധായകർക്ക് തന്നെ എങ്ങനെ ഉപയോഗിക്കാൻ അറിയാമെന്നും ബിനീഷ് പറയുന്നു. ആകെ 3 സീന ഉണ്ടായിരുന്നുള്ളൂവെങ്കിലും തനിക്ക് നൽകിയ സീൻ തന്നോടുള്ള വിശ്വാസം ആണെന്നും ബിനീഷ് പറയുന്നു.

 

സിനിമാ സെറ്റിലെ മാറ്റി നിർത്തലുകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. തെരിയിൽ അഭിനയിക്കുന്നതിന് മുമ്പ് തനിക്ക് സ്റ്റീൽ പാത്രത്തിൽ ആണ് ചായയും ഭക്ഷണവും തരുന്നത്. തെറി ഇറങ്ങിയതിനു ശേഷം അത് എസി റൂമും സ്റ്റീൽ ഗ്ലാസ്സുമായി മാറിയത്. സിനിമയിൽ വേർതിരിവ് തുടങ്ങുന്നത് ഗ്ലാസ്സുകളിൽ നിന്നാണ് ഏറ്റവും താഴെ തൊഴിലെടുക്കുന്നവർക്ക് സ്റ്റീൽ ഗ്ലാസും പിന്നീട് ചില്ലു ഗ്ലാസും അതിനു മുകളിലുള്ളവർക്ക് കപ്പിലുമായി മാറുന്നു. സിനിമയിൽ തൊഴിലാളികൾക്ക് വിലയില്ല പകരം സെലിബ്രിറ്റികൾക്ക് മാത്രമാണ് സ്റ്റാർഡം ഉള്ളൂ എന്നും ബിനീഷ് വ്യക്തമാക്കുന്നു മലയാളസിനിമയിൽ മാത്രമല്ല എല്ലാ സിനിമ ഇന്ടസ്ട്രിയിലും ഈ വിവേചനം കാണാം. സൂപ്പർസ്റ്റാറുകൾക്ക് ഉയർന്ന പദവിയും മറ്റുള്ള താരങ്ങളെ എപ്പോഴും താഴെ നിൽക്കണമെന്ന ആറ്റിട്യൂടാണ്. ഇതൊക്കെ എന്നു മാറി സിനിമ എല്ലാം ഒന്ന് എന്ന ചിന്തയിലേക്ക് വരും എന്ന് നോക്കി കാണാം.

Anusree

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

1 hour ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

1 hour ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

2 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

2 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

2 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

3 hours ago