National

‘എങ്ങനെയാണ് ഒരു സ്ത്രീക്കുള്ള നീതി ഇങ്ങനെ അവസാനിക്കുക?; ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം തിരികെ തരണം’: ബില്‍ക്കീസ് ബാനു

ഗുഡറാത്ത് കലാപ-കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ട സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ബില്‍ക്കീസ് ബാനു രംഗത്ത്. പ്രതികളെ വെറുതെ വിട്ടതിലുള്ള ഭയവും ആശങ്കയും ബില്‍ക്കീസ് ബാനു പങ്കുവച്ചു. എങ്ങനെയാണ് ഒരു സ്ത്രീക്കുള്ള നീതി ഇങ്ങനെ അവസാനിക്കുകയെന്നും ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം തിരികെ തരണമെന്നും ബില്‍ക്കീസ് ബാനു പറഞ്ഞു.

- Advertisement -

പ്രതികളെ വെറുതെവിട്ടതിനെ കുറിച്ച് കേട്ടതോടെ തനിക്ക് പറയാന്‍ വാക്കുകള്‍ ഇല്ലാതായി. പ്രതികളുടെ മോചനം തന്റെ സമാധാനം തകര്‍ത്തു. മരവിച്ച അവസ്ഥയിലാണ്. നമ്മുടെ നാട്ടിലെ പരമോന്നത കോടതികളില്‍ താന്‍ വിശ്വസിച്ചു. വ്യവസ്ഥിതിയില്‍ വിശ്വസിച്ചു. മാനസിക ആഘാതത്തിനൊപ്പം ജീവിക്കാന്‍ താന്‍ പതുക്കെ പഠിക്കുകയായിരുന്നു. പ്രതികളുടെ മോചനം ത സമാധാനം തകര്‍ക്കുന്നതായിരുന്നു. നീതിയിലുള്ള തന്റെ വിശ്വാസം ഇല്ലാതാക്കാനും അതു കാരണമായി. തന്റെ ദുഃഖവും തന്റെ പതറുന്ന വിശ്വാസവും എനിക്ക് മാത്രമല്ല, കോടതികളില്‍ നീതിക്കായി പോരാടുന്ന ഓരോ സ്ത്രീക്കുമുള്ളതാണെന്നും ബില്‍ക്കീസ് ബാനു പറഞ്ഞു

ഇത്രയും ക്രൂരവും അന്യായവുമായ തീരുമാനം എടുക്കുന്നതിന് മുമ്പ് ആരും തന്റെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് അന്വേഷിച്ചില്ല. ഈ കെടുതി എന്നില്‍ നിന്ന് മാറ്റാന്‍ താന്‍ ഗുജറാത്ത് സര്‍ക്കാരിനോട് അപേക്ഷിക്കുന്നു. ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാനുള്ള തന്റെ അവകാശം തനിക്ക് തിരികെ തരണം. തന്റെ കുടുംബവും താനും സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും ബില്‍ക്കീസ് ബാനു പറഞ്ഞു.

കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും മോചിപ്പിച്ചത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഭയം തോന്നുന്നതായും ബില്‍ക്കീസിന്റെ ഭര്‍ത്താവ് യാക്കൂബ് റസൂല്‍ പ്രതികരിച്ചിരുന്നു. തങ്ങളുടെ മകള്‍ ഉള്‍പ്പെടെ ആ സംഭവത്തില്‍ കൊല്ലപ്പെട്ടവരെ തങ്ങള്‍ എല്ലാ ദിവസവും ഓര്‍ക്കുന്നു. കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കാന്‍ മാത്രമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും യാക്കൂബ് റസൂല്‍ പറഞ്ഞിരുന്നു.

കൂട്ടബലാത്സംഗത്തിനും ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണ് സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. 15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

Rathi VK

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

11 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

11 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

12 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

12 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

12 hours ago