മലയാളം ബിഗ് ബോസ് സീസണ് ഫോര്‍ അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ ഒരു അവസരത്തില്‍ ആണ് പ്രേക്ഷകരെയും സഹ മത്സരാര്‍ത്ഥികളെ ഞെട്ടിച്ചുകൊണ്ട് ജാസ്മിന് പുറത്തേക്ക് പോയത്. തനിക്ക് ഇവിടെ തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ജാസ്മിന് ബിഗ് ബോസ് പടിയിറങ്ങിയത്. എന്നാല്‍ പ്രമോ വീഡിയോ പുറത്തുവന്നപ്പോള്‍ ജാസ്മിന് പുറത്തേക്ക് പോകില്ലെന്നും സീക്രട്ട് റൂമില്‍ ആയിരിക്കും എന്നാണ് പലരും പറഞ്ഞത്.
നേരത്തെ റിയാസിനെ തല്ലി എന്നപേരില്‍ റോബിനെ സീക്രെട്ട് റൂമിലേക്ക് മാറ്റിയിരുന്നു. റോബിന് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ജാസ്മിനെ അതുപോലെ ബിഗ് ബോസ് വീട്ടില്‍ നിന്നും മാറ്റിയത് ആയിരിക്കുമെന്നാണ് പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ ജാസ്മിന് ഷോയില്‍ നിന്ന് പുറത്തെത്തി എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്. നേരത്തെ ഷോയില്‍ നിന്ന് ഔട്ടായ നിമിഷക്കൊപ്പമുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ താരം പങ്കുവെച്ചത്.
View this post on Instagram
ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥിയായിരുന്ന നിമിഷക്കൊപ്പമുള്ള ജാസ്മിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ‘ചെറിയ കാത്തിരിപ്പിന് ശേഷം നമ്മള് കണ്ടുമുട്ടി’ എന്നാണ് വീഡിയോയില്‍ ജാസ്മിന് പറയുന്നത്. ‘നല്ല കാര്യങ്ങള്‍ ചെയ്യാം’ എന്ന കുറിപ്പോടെയാണ് ജാസ്മിനൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും നിമിഷ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
ബിഗ് ബോസ് വീട്ടില്‍ നിന്ന് പരിചയപ്പെട്ടതാണ് ജാസ്മിനും നിമിഷയും. പിന്നീട് ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ ആയി മാറുകയായിരുന്നു. നിമിഷ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തു പോയപ്പോള്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത് ജാസ്മിന് തന്നെ.
View this post on Instagram