ബിഗ് ബോസ് സീസണ് ഫോറിലെ ഒരു മത്സരാര്‍ത്ഥി ആയിരുന്നു ശാലിനി നായര്‍. ബിഗ് ബോസ് ഹൗസില്‍ ബാലാമണി എന്നാണ് ശാലിനിയെ പ്രേക്ഷകര്‍ വിളിച്ചിരുന്നത്. തുടക്കത്തില്‍ തന്നെ ധാരാളം വിമര്‍ശനം ഈ മത്സരാര്‍ത്ഥിക്ക് നേരെ ഉയര്‍ന്നിരുന്നു. ഇമോഷണലി വളരെ അധികം വീക്ക് ആണ് ശാലിനി എന്നുമുള്ള കമന്റുകള്‍ പ്രേക്ഷകരില്‍ നിന്ന് വന്നിരുന്നു. എന്നാല്‍ ജീവിതത്തില്‍ പല പല കാര്യങ്ങളും ധൈര്യത്തോടെ നേരിട്ട ആളാണ് താന്‍. ഒരിക്കലും ഇമോഷണലി താന്‍ വീക്ക് അല്ലെന്ന് ശാലിനി അഭിമുഖത്തിനിടെ പറഞ്ഞു.
പഠനകാലം കഴിഞ്ഞ ഉടനെ വിവാഹം കഴിഞ്ഞു. പെട്ടെന്ന് കുട്ടിയുമായി. എന്നാല്‍ ചില പൊരുത്തക്കേടുകള്‍ കാരണം ഞങ്ങള്‍ വേര്‍പിരിഞ്ഞു. അതിനു ശേഷം ഒരു വര്‍ഷത്തോളം ഞാന്‍ വീട്ടില്‍ തന്നെയായിരുന്നു. അതൊരു പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാര്‍ തന്നെ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. അപ്പോള്‍ വിവാഹം വേണ്ട എന്ന് പറയാനുള്ള പക്വത ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല.
വിവാഹമോചനം കഴിഞ്ഞ് വീട്ടില്‍ തന്നെ നിന്നപ്പോള്‍ വീട്ടുകാരെകാളും പ്രശ്നം നാട്ടുകാര്‍ക്ക് ആയിരുന്നു. വിവാഹമോചനം എപ്പോഴും പെണ്ണിന്റെ കുറ്റം കൊണ്ട് ആണ് എന്നാണല്ലോ പറയാറുള്ളത്. അങ്ങനെ ജോലി അന്വേഷിച്ച് കൊച്ചിയിലെത്തി. ആങ്കറിംഗ് തുടങ്ങി ഇന്ന് ബിഗ് ബോസ് വരെ എത്തി ശാലിനി പറഞ്ഞു.