Social Media

സിനിമയിലെ പ്രധാന നായികമാരില്‍ ഒരാളെ അവതരിപ്പിക്കുന്നതും ഞാനാണ് ; പുതിയ സന്തോഷം പങ്കുവെച്ച് സൂര്യ

ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിന്നറെ അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ജൂണ്‍ 15ന് വിന്നറെ പ്രഖ്യാപിക്കും എന്ന സൂചന പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ല. ഇപ്പോഴും ആരായിരിക്കും ബിഗ് ബോസ് വിന്നര്‍ എന്നത് സംബന്ധിച്ച ചര്‍ച്ച നടക്കുന്നുണ്ട്. ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് മണിക്കുട്ടന്‍ ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. തൊട്ട് പിന്നില്‍ ഡിംപലും സായിയും ഉണ്ട് എന്നും സൂചന ലഭിച്ചു. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പകുതി വെച്ച് ഇറങ്ങിപോയ മണിക്കുട്ടനെതിരെ വന്‍ വിമര്‍ശനം ആണ് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്നത്. ഗെയിമിന്റെ റൂള്‍ തെറ്റിച്ചാണ് താരം പുറത്തേക്ക് പോയതെന്നും, അതിനാല്‍ മണിക്കുട്ടനെ വിന്നര്‍ ആക്കേണ്ട ആവശ്യം ഇല്ലെന്നും ചില അഭിപ്രായം ഉയരുന്നുണ്ട്.

- Advertisement -

ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും അവസാനം പുറത്ത് പോയ സൂര്യ ആണ് വിശേഷം പങ്കുവെച്ച് എത്തിയത്. വീണ്ടും സിനിമയിലേക്ക് മടങ്ങുന്ന വിശേഷം ആണ് താരം പങ്കുവെച്ചത്. തമിഴില്‍ ഒരു സിനിമയുടെ സ്‌ക്രീപ്റ്റ് ചെയ്യുന്നുണ്ട്. അതാണ് അടുത്ത പ്രോജക്ട്. ബിഗ് ബോസില്‍ കയറുന്നത് കൊണ്ട് തത്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു. കൊവിഡ് വിഷയങ്ങള്‍ മാറിയാല്‍ ഉടന്‍ തന്നെ ഞാനത് തുടങ്ങും. സ്‌ക്രീപ്റ്റ് മാത്രമല്ല, സിനിമയിലെ പ്രധാന നായികമാരില്‍ ഒരാളെ അവതരിപ്പിക്കുന്നതും ഞാനാണ് എന്നും സൂര്യ പറയുന്നു.

അതേസമയം ആദ്യം തമിഴില്‍ മാത്രം ഒരുക്കാനിരുന്ന ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കും നീങ്ങുന്നുവെന്നും സൂര്യ പറഞ്ഞു. നറുമുഖി എന്നാണ് സിനിമയുടെ പേര്. ഷീല കുര്യന്‍ ആണ് നിര്‍മാതാവ്. ഈ സിനിമയുടെ ഫോട്ടോഷൂട്ട് ഉടനെ ഉണ്ടാവുമെന്നും താന്‍ അതിന്റെ തിരക്കിലായിരിക്കുമെന്നും സൂര്യ വ്യക്തമാക്കി.

ഇതിനിടെ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് വന്ന ശേഷം പരിഹാസം സഹിക്കവയ്യാതെ സൂര്യ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ആയിരുന്ന മണിക്കുട്ടനും മജ്‌സിയയും സൂര്യക്ക് വേണ്ടി സംസാരിച്ച് രംഗത്ത് വന്നിരുന്നു. സൂര്യയെ ട്രോളുന്നത് നിര്‍ത്തണം എന്നാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് പറഞ്ഞത്. പിന്നാലെ സൂര്യ സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ച് ദിവസത്തേക്ക് മാറി നില്‍ക്കുന്നുവെന്നും അറിയിച്ചിരുന്നു.

 

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

10 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

10 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

10 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

10 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

11 hours ago