Social Media

അങ്ങനെ ബിഗ് ബോസില്‍ നിന്നും ഭാഗ്യലക്ഷ്മി പുറത്തേക്ക്

അങ്ങനെ ബിഗ് ബോസില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തുപോയത് ഏറ്റവും സീനിയര്‍ മത്സരാര്‍ഥിയായ ഭാഗ്യലക്ഷ്മിയാണ്. ഷോയിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയായിരുന്നു ഭാഗ്യലക്ഷ്മി. ബിഗ് ബോസ് 49-ാം ദിവസം പിന്നിടുമ്പോഴാണ് ഭാഗ്യലക്ഷ്മി പുറത്തേക്ക് പോവുന്നത്. അതേസമയം മറ്റു എലിമിനേഷനുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തത നിറഞ്ഞതായിരുന്നു ഈ
എലിമിനേഷന്‍.

- Advertisement -

ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ നോമിനേറ്റ് ചെയ്യപ്പെട്ടതും ഈ ദിവസം ആയിരുന്നു. അനൂപ്, നോബി, സജിന-ഫിറോസ്, സൂര്യ, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, റംസാന്‍, സന്ധ്യ എന്നിവരൊക്കെ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ ഏറ്റവും കൂറഞ്ഞ വോട്ട് ലഭിച്ചത് ഭാഗ്യലക്ഷ്മിക്കായിരുന്നു.

ഭാഗ്യലക്ഷ്മി പുറത്തേക്ക് എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ഞെട്ടലോടെയാണ് മറ്റു മത്സരാര്‍ത്ഥികള്‍ ഇത് കേട്ടത്. എന്നാല്‍ വളരെ കൂള്‍ ആയിട്ടാണ് തന്റെ പുറത്താക്കല്‍ ഭാഗ്യലക്ഷ്മി സ്വീകരിച്ചത്. ‘വൗ, നന്ദി’ എന്നാണ് ആദ്യം തന്നെ ഭാഗ്യലക്ഷ്മി പറഞ്ഞത്. പിന്നീട് എല്ലാവരുമായി നിന്ന് സെല്‍ഫി എടുത്ത ശേഷമാണ് പുറത്തേക്ക് പോയത്.

ഭാഗ്യലക്ഷ്മിയുടെ പുറത്താക്കല്‍ പലര്‍ക്കും ഒരു വേദന തന്നെയായിരുന്നു. ഇത്രനാള്‍ അടിയും പിടിയുമായി നിന്നവര്‍ പോലും വളരെ സംങ്കടത്തോടെയാണ് അവരുടെ പുറത്താക്കല്‍ നോക്കി കണ്ടത്. സൂര്യയും ഡിപലും കരഞ്ഞു. മത്സരത്തിനിടെ ആരും വ്യക്തിപരമായ വിരോധം സൂക്ഷിക്കരുതെന്നാണ് പോകുന്നതിനു മുന്‍പ് മറ്റു മത്സരാര്‍ഥികളോട് ഭാഗ്യലക്ഷ്മി അവസാനമായി പറഞ്ഞത്.

ഭാഗ്യലക്ഷ്മിക്ക് തനിക്കടുത്തേക്ക് വരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ 49 ദിവസം സ്‌നേഹിച്ചും വഴക്കു കൂടിയും ഒരുമിച്ച് കഴിഞ്ഞ സുഹൃത്തുക്കളോട് വ്യക്തിപരമായി യാത്രചോദിച്ചു.

 

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

4 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

5 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

6 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

6 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

7 hours ago