Film News

ഒന്നാം സ്ഥാനത്ത് മണിക്കുട്ടന്‍ എട്ടാം സ്ഥാനം നോബിക്ക് ,ബിഗ് ബോസ് വിജയികളെ അറിയാം

അങ്ങനെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് വിന്നറെ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയി പ്രേക്ഷകര്‍ പ്രവചിച്ചത് പോലെ മണിക്കുട്ടന്‍ ആണ്. രണ്ടാം സ്ഥാനം സായി വിഷ്ണു, മൂന്നാം സ്ഥാനം ഡിംപല്‍, നാലാം സ്ഥാനം റംസാന്‍, അഞ്ചാം സ്ഥാനം അനൂപ്, ആറാം സ്ഥാനം കിടലന്‍ ഫിറോസ്, ഏഴാം സ്ഥാനം ഋതു മന്ത്ര, എട്ടാം സ്ഥാനം നോബി ഇങ്ങനെയാണ് വിജയികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

- Advertisement -


താരങ്ങള്‍ ട്രോഫിയുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്നിട്ടുണ്ട്. മോഹന്‍ലാല്‍ തന്നെ ആണ് വിജയിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി ചെന്നൈയില്‍ ബിഗ് ബോസ് ഫിനാലെ ഷൂട്ട് നടക്കുകയായിരുന്നു. ചിത്രീകരണത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് വിജയിയെ ലാലേട്ടന്‍ പ്രഖ്യാപിക്കുന്നത്. നേരത്തെ ബിഗ് ബോസ് താരങ്ങള്‍ ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ചെന്നൈയില്‍ ഫ്‌ളാറ്റില്‍ നിന്നും എല്ലാവരും ഒത്തുകൂടിയപ്പോള്‍ ഉള്ള ചിത്രങ്ങളാണ് ഇവ.


ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ഫിനാലെയ്ക്കായി കാത്തിരിക്കുന്നത്. ആഗസ്റ്റ്1 ന് സംപ്രേക്ഷണം ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.


ബിഗ് ബോസ് സീസണ്‍ മൂന്ന് കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്. ഷോ അവസാന ഘട്ടത്തേക്ക് എത്തി നില്‍ക്കവെയാണ് ഷോ നിര്‍ത്തേണ്ടി വന്നത്. ഇതോടെ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വിന്നറെ പ്രഖ്യാപിക്കാതെ പോവും എന്നാണ് പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ ഇത്തവണ ബിഗ് ബോസ് വിന്നറെ പ്രഖ്യാപിക്കും എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. അങ്ങനെ ഷോ നിര്‍ത്തി ഒരു മാസം പിന്നിട്ട ശേഷമാണ് വിന്നറെ പ്രഖ്യാപിച്ചത്.

 

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

8 mins ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

16 mins ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

41 mins ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

1 hour ago

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

7 hours ago