News

ബിഗ്‌ബോസും രജിത്തും ഒത്തുകളിച്ച ഒരു സീക്രട്ട്‌ ടാസ്ക്‌ നാടകം പൊളിയുന്നു !! വൈറല്‍ ആകുന്ന കുറിപ്പ്‌

മലയാളക്കരയാകെ ഇപ്പോൾ ബിഗ്ഗ് ബോസ്സിന്റെ ചർച്ചയിലാണ്. വളരെ കുറഞ്ഞ നാലുകൊണ്ട് ആരാധകരെ കൈയ്യിലെടുത്ത രജിത്ത് സർ പുറത്തായതോടെ ബിഗ്ഗ് ബോസ്സ് ആകെ കുഴപ്പത്തിൽ ആയിരിക്കുകയാണ്. പ്രേക്ഷകരെ കൈയ്യിലെടുത്ത്‌ മുന്നേറുന്ന ബിഗ്ബോസ്‌ സീസണ്‍ 2 ല്‍ ഒരു അപ്രതീക്ഷിത ട്വിസ്റ്റാണ്‌ കഴിഞ്ഞ ദിവസം നടന്നത്‌. മത്സരാര്‍ത്ഥികളില്‍ പ്രമുഖനായ ഡോ രജിത്‌കുമാര്‍ ബിഗ്ബോസ്‌ ഹൗസില്‍ നിന്ന്‌ പുറത്തു പോയിരിക്കുന്നു. ഇതിനെതിരെ രജിത്‌ അനുകൂലികള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച്‌ ജോണിപോള്‍ എന്നയാള്‍ എഴുതിയ കുറിപ്പാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്‌.

- Advertisement -

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കണ്ണില്‍ മുളക്‌ തേച്ച വിഷയത്തില്‍ നമുക്കൊന്നു പുറകോട്ടു പോയി നോക്കാം.

സീന്‍ 1: രേഷ്മയും മറ്റു പെണ്‍കുട്ടികളും ബോര്‍ഡില്‍ ടീച്ചര്‍മാരെ കളിയാക്കി വരക്കുന്നു ഏകദേശം 15 മിനിറ്റ്‌ ഈ സമയം ഒരു ടീച്ചര്‍ പോലും അവിടേക്കു വന്നില്ല എന്നത്‌ അതിശയം തന്നെ.

സീന്‍ 2 അസംബ്ലി: വിദ്യാര്‍ത്ഥികളായ ആളുകളെ വെയിലത്ത്‌ നിര്‍ത്തിയുള്ള അസംബ്ലി. ഹെഡ്‌ ടീച്ചര്‍ ബോര്‍ഡില്‍ വരച്ച കുട്ടികളെ ശിക്ഷിക്കാന്‍ തുടങ്ങുന്നു രേഷ്മ അത്‌ രജിത്തിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നു ഒടുവില്‍ കുറ്റം തെളിയുന്നു വരച്ചവരെ ശിക്ഷിക്കുന്നു.

സീന്‍ 3 ക്ലാസ്‌ റൂം: രേഷ്മയുടെ ബര്‍ത്ത്ഡേ ആഘോഷം ഇതിന്‌ മുന്‍പേ തന്നെ തന്നെ കള്ളന്‍ എന്ന്‌ വിളിച്ചവരെ തിരിച്ചടിക്കുമെന്ന്‌ രജിത്‌ പ്രഖ്യാപിക്കുന്നു തുടര്‍ന്ന്‌ തന്റെ കയ്യില്‍ സൂക്ഷിച്ച ചെറിയ കുപ്പിയില്‍ നിന്നും ഗ്ലിസറിന്‍ എടുത്തു രേഷ്മയുടെ കണ്ണില്‍ തേക്കുന്നു. ആ സീന്‍ കണ്ട ബുദ്ധിയുള്ള ആളുകള്‍ക്ക്‌ അതൊരു വെല്‍ പ്ലാന്‍ഡ്‌ ഓപ്പറേഷന്‍ ആയിരുന്നു എന്ന്‌ മനസിലാക്കാം..

ഇനി യാഥാര്‍ത്ഥ്യത്തിലേക്ക്‌ വരാം. രജിത്‌ എന്നയാള്‍ അത്‌ മുളകാണെന്നു സ്ഥാപിച്ചെടുക്കുന്നു. മുളക്‌ കണ്ണില്‍ തേച്ച ഒരാളെ കൂടെയുള്ളവരുടെയും വെറുപ്പ്‌ കൂട്ടുന്നതിനായി ആയിരിക്കണം അയാള്‍ അങ്ങനെ പറഞ്ഞത്‌. രജിത്‌ എന്ന വ്യകതി അത്തരത്തിലുള്ള ഒരു മണ്ടത്തം ഒരിക്കലും കാണിക്കാന്‍ സാധ്യതയില്ല കാരണം അയാള്‍ക്കു വെളിയിലുള്ള സപ്പോര്‍ട്ടിനെ പറ്റി വ്യക്തമായ ധാരണ ഉണ്ട്‌. മാത്രമല്ല മുളക്‌ കണ്ണില്‍ തേച്ചാലുള്ള ദൂഷ്യവശങ്ങള്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതല്ല രജിത്‌, അയാള്‍ അങ്ങനെ ചെയ്യാന്‍ രണ്ട്‌ സാധ്യത മാത്രമേ ഞാന്‍ മുന്നില്‍ കാണുന്നുള്ളൂ.

സാധ്യത 1: അദ്ദേഹത്തിന്‌ ഒഴിവാക്കാന്‍ പറ്റാത്ത എന്തോ ഒന്നിന്‌ പുറത്തുപോയെ പറ്റൂ.. അതിന്‌ ബിഗ്ബോസ്സും ആയാളും ഒത്തുകളിച്ച നാടകം. ഇല്ലെങ്കില്‍ എന്തിന്‌ താത്കാലികമായി മാറ്റി നിര്‍ത്തണം?? രജിത്‌ പോയാല്‍ പിന്നെ ഈ ഷോ പൂട്ടികെട്ടണ്ട വരും എന്ന്‌ ബിഗ്ബോസിന്‌ നന്നായി അറിയാം.

സാധ്യത 2: ഒരു സീക്രെട്‌ ടാസ്ക്‌. ഒരു ക്ലാസ്സില്‍ ഇങ്ങനെ സംഭവിക്കുമ്ബോഴുള്ള സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നോ അല്ലെങ്കില്‍ കൂടെയുള്ള ആളുകളുടെ പ്രതികരണം അറിയാനോ? പക്ഷേ സീക്രെട്‌ ടാസ്കിനുള്ള സാധ്യത 10% മാത്രം കാരണം അപ്പോഴും കണ്ണിന്‌ അസുഖമുള്ള കുട്ടിയോട്‌ ഇത്‌ വേണ്ടായിരുന്നു എന്ന പ്രതിഷേധം ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്‌.

ഇനി എന്ത്‌ തന്നെ ആയാലും ഇത്‌ മൂലം രജിത്തിന്റെ ഫാന്‍സില്‍ 25% ആളുകള്‍ ചാഞ്ചാടിയാണ്‌ നില്‍പ്പ്‌ ഇതൊരു ടാസ്ക്‌ അല്ല മുകളില്‍ പറഞ്ഞ സാധ്യത 1 ആണെങ്കില്‍ പോലും രജിത്തിന്റെ ഉള്ള വില കൂടി പോയി എന്ന്‌ വേണം കരുതാന്‍. ഇനി ടാസ്ക്‌ ആണെന്ന്‌ പറഞ്ഞാല്‍ പിന്നെ ബിഗ്ഗ്ബോസിന്റ കണ്‍ഫെഷന്‍ റൂമിലെ നാടകം എന്തിനായിരുന്നു എന്ന്‌ പ്രേക്ഷകര്‍ ചോദിക്കും. റിയാലിറ്റി ഷോ എന്ന പേരും പറഞ്ഞു നാടകമാണോ എന്നും ചോദ്യം വരാം. ചുരുക്കത്തില്‍ ഇതൊരു പുലിവാലാണ്‌ രജിത്‌ പിടിച്ച പുലിവാല്‍.

Athul

Recent Posts

ഞങ്ങളുടെ കാലത്ത് ആയിരുന്നെങ്കിൽ സരസുവിനെ ജീവനോടെ കുഴിച്ചു മൂടിയേനെ സംഘിണി – ആലത്തൂർ ബിജെപി സ്ഥാനാർഥി ടി എൻ സരസുവിനെതിരെ പരസ്യ വധഭീഷണി

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയാണ് ടി എൻ സരസു. പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിലെ…

29 mins ago

എത്രവട്ടം ഇല്ല എന്ന് പറഞ്ഞാലും ഞാൻ അനുഭവിച്ചത് ഇല്ലാതാകുന്നില്ല – അപ്സരയും മുൻ ഭർത്താവും തമ്മിലുള്ള പ്രശ്നത്തിൽ പ്രതികരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിലെ സജീവ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെ കുറിച്ച്…

1 hour ago

ശിവകാർത്തികേയൻ്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവ കാർത്തികേയൻ. തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ്…

2 hours ago

ബിഗ് ബോസ് താരം അഭിഷേക് വിവാഹിതനായി, തമിഴ് ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്

തമിഴ് പ്രേക്ഷകരെ പോലെ തന്നെ മലയാളികൾക്കും സുപരിചിതനായ വ്യക്തികളിൽ ഒരാളാണ് അഭിഷേക് രാജ. യൂട്യൂബർ ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിലും…

2 hours ago

ബിഗ് ബോസ് അവതാരകരുടെ പ്രതിഫലം എത്ര? ഏറ്റവും പിന്നിലാണോ നമ്മുടെ ലാലേട്ടൻ? കണക്കുകൾ ഇങ്ങനെ

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിൽ എല്ലാം…

2 hours ago

73 പുരുഷന്മാരും 30 പെൺകുട്ടികളും, മുപ്പതിൽ 27 പെൺകുട്ടികൾക്കും പോസിറ്റീവ് ആവുകയായിരുന്നു – സൂത്രധാരയായ തെലുങ്ക് നടി ഹേമയെ അറസ്റ്റ് ചെയ്തു

തെലുങ്ക് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിമാരിൽ ഒരാളാണ് ഹേമ. ഇവരെ ഇപ്പോൾ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്…

3 hours ago