ഇത്തവണ ബിഗ്ബോസ് സീസണിലെ ശ്രദ്ധേയമായ താരമാണ് അസി റോക്കി. ഇന്നലെ ജാസ്മിനോടും ഗബ്രിയോടും പ്രകോപിതനായ റോക്കി ബിഗ് ബോസ് വീടിനുള്ളി പ്രോപ്പർട്ടി ഇടിച്ച് പൊളിക്കുകയും ചെയ്തു.ഇങ്ങനെ പോയാല്‍ സീസണ് 4 ല്‍ റോബിന് രാധാകൃഷ്ണന് പുറത്തായത് പോലെ റോക്കിയും പുറത്താകുമെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന് ഫേസ്ബുക്കിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പില്‍ കുറിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.ഇന്ന് നോക്കുകയാണേലും ഗബ്രിയും ജാസ്മിനും തന്നെയാണ് കളിച്ചത്. റോക്കിയെ പ്രവോക്ക് ചെയ്ത് വക്കത്ത് വരെ കൊണ്ട് കൊണ്ടെത്തിച്ചിട്ടുണ്ട്. റോക്കിയെ മൂപ്പിച്ച് വെളിയിൽ കളയാൻ ആണ് നോക്കുന്നത്. സീസണ് 4 ല്‍ റിയാസ് സലീം നന്നായി നടപ്പാക്കി റോബിന് രാധാകൃഷ്ണനെ പുറത്താക്കിയ ഗെയിം. ആ സീസണിലെ തന്നെ ബെസ്റ്റ് ഗെയിമായിരുന്നു അത്.
വല്ലതും വിളിച്ച് പറഞ്ഞു നിയന്ത്രണം വിട്ട് ചെയ്യുന്നതല്ല ഗെയിം. ഒരാളുടെ വീക്ക്നെസ് നോക്കി അവരെ പുറത്താകുന്നത് തന്നെയാണ്. അർഹതയുള്ളവർ അതിജീവിക്കുക എന്നതാണ് ബിഗ് ബോസിലെ ഗെയിം. ഗബ്രിക്കും ജാസ്മിനും ഒരു കാര്യം വഷളായാൽ എവിടെ നിർത്തണം എന്നറിയാം. സിജോയ്ക്കും അറിയാം.
അതറിയാത്തത് ഇവനും മുടിയനും എല്ലാം ആണ്. അതറിഞ്ഞു കളിക്കുന്നതാണ് ഗെയിം. ഗെയിം കളിക്കുമ്പോൾ എല്ലാം സക്സസ് ആകണം എന്നില്ല. പ്രേഷകരുടെ കയ്യടി നോക്കി പ്ലാൻ മാറ്റാൻ സ്റ്റേജ് ഷോ അല്ലല്ലോ. എന്തേലും ഗെയിം കളിക്കുന്നവർക്ക് ആണ് വീഴ്ചയും ഉയർച്ചയും ഉണ്ടാകുക. ഇതെല്ലാം ബിഗ് ബോസ് എന്താണെന്നു അറിയാത്തവാന്മാർക്ക് മനസിലാകോ?
നിങ്ങൾ ഓരോരുത്തരുടേയും കാഴചപ്പാടിൽ ശരിയോ തെറ്റോ ഉണ്ട്. ഇവരാണ് കുറച്ച് ദിവസമായി ആയി ഗെയിം കൊണ്ട് പോകുന്നത്. ഒറ്റക്കിരുന്ന് കഥ പറഞ്ഞിരിക്കുന്നത് എപ്പിസോഡ് മുഴുവൻ കാണിക്കുന്നത് ക്രിഞ്ച് ആയി പലപ്പോഴും തോന്നാറുണ്ട്. ചിലപ്പോൾ ഇടാൻ വേറെ കോൺടെന്റ് ഇല്ലാത്തോണ്ട് ആകും ബിഗ് ബോസ് ടീം കഷ്ടപ്പെട്ട് ഇത് കാണിക്കേണ്ടി വരുന്നത്. അത് കഴിഞ്ഞു കളത്തിലിറങ്ങിയാൽ പിന്നെ ഷോ കൊണ്ട് പോകുന്നത് ഇവർ തന്നെയാണ്.
ഇന്ന് എത്ര അടിപൊളി ആയാണ് അവർ റോക്കിയെ അനലൈസ് ചെയ്ത് അവരുടെ പ്ലാനിൽ വീഴ്ത്തിയത്. അവനോട് ഒന്ന് മിണ്ടുക പോലും ചെയ്യാതെ. എന്നിട്ട് അവസാനം ഫ്രസ്ട്രേഷന്‍ കഴിഞ്ഞപ്പോൾ അവിടെ ഓയിന്റ്മെന്റ് തേച്ചിരിക്കേണ്ടി വന്നു. പിന്നെ നെഗറ്റീവ്. അതിപ്പോൾ മലയാളം ബിഗ് ബോസ് എന്നല്ല, ഏതു ബിഗ് ബോസ് നോക്കിയാലും കാണുന്നതാണ് ഒരാളെ പൊക്കി കൊണ്ട് വന്ന്, അവന് അങ്ങ് ആള് കൂടിയാൽ, അവൻ പിന്നെ എന്ത് കാണിച്ചാലും അവനെ സപ്പോർട്ട് ചെയ്യും.