തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ് 5 ലെ മത്സരാര്ഥികളില് ഒരാളും സംവിധായകനുമായ അഖില്‍ മാരാര്‍ക്ക് എതിരെ പോലീസില്‍ പരാതി. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെ പരിഹസിച്ചു കാരണത്താലാണ് അഖില്‍ മാരാര്‍ക്ക് എതിരെ പോലീസില്‍ പരാതി എത്തിയിരിക്കുന്നത്.
സാമൂഹ്യ പ്രവര്ത്തകന് ദിനു വെയില് ആണ് പൊലീസിനും, പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷനും, ഐബിഎഫിനും പരാതി നല്‍കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പരാതി നല്കിയ വിവരം അറിയിച്ചത്.
ബിഗ് ബോസില്‍ ഈ വാരത്തിലെ വീക്കിലി ടാസ്കിനിടെ ഉണ്ടായ പരാമര്‍ശത്തിലായിരുന്നു പരാതി എത്തിയത്. സിനിമയിലെ ചില പ്രശസ്ത കഥാപാത്രങ്ങളുടെ ഗെറ്റപ്പില്‍ ഒരുങ്ങാനും ആ കഥാപാത്രങ്ങളായി പെരുമാറാനുമായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം.
മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്കില് അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്.
‘നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? നീ പോയി ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്റെ അവസ്ഥയാവും. ഏതാണ്ട് അട്ടപ്പാടിയിലെ മധുവിന്റെ അവസ്ഥയാ ഇന്ന് ഇവന് ഇവിടെ’, മറ്റു മത്സരാര്‍ഥികളോട് അഖില്‍ പറഞ്ഞു.
ഈ പരാമര്‍ശത്തിന് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ദിനു വെയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ-
മധുവിനെ അധിക്ഷേപിച്ച അഖില്‍ മാരാറിനെതിരെ പരാതി നല്കി
ഏഷ്യാനെറ്റ് സംപ്രേഷണം ചെയുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍ അഖില്‍ മാരാര്‍ എന്നയാള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും ഒരു പൊതു ഇടത്തില്‍ വെച്ച് അപകീര്‍ത്തിപെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സാഗര്‍ സൂര്യ എന്ന വ്യക്തിയോട്
‘നിന്നോട് അരി ആഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടാ പറഞ്ഞത്,
നീയാരാ മധുവോ ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കടാ, ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും ‘ എന്ന് പറഞ്ഞു അധിക്ഷേപിച്ചിരിക്കുന്നു . പ്രസ്തുത അധിക്ഷേപം നടത്തിയതിനു ശേഷം അഖില്‍ മാരാരും ഏതാനും പേരും ചിരിക്കുക കൂടി ചെയ്തിരിക്കുന്നു .
ക്രൂരമായി ആക്രമിക്കപ്പെട്ട് മരണപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും അധിക്ഷേപിച്ച അഖില്‍ മാരാറിനെതിരെ കൃത്യമായ നടപടികള്‍ ആവശ്യമുണ്ട്.