Social Media

കൊവിഡ് രൂക്ഷം; ബിഗ് ബോസ് മലയാളം സീസണ്‍ 3 നിര്‍ത്തിവെച്ചു

മലയാളത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. താരങ്ങളെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി. നേരത്തെ ബിഗ് ബോസ് സീസണ്‍ 3 ഷൂട്ടിംഗ് നടക്കുന്ന ഇവിപി ഫിലിം സിറ്റിയില്‍ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.

- Advertisement -

ജനശ്രദ്ധനേടിയ ഷോ അവസാനിക്കാന്‍ ഇനി കുറച്ചും ദിവസം കൂടി ബാക്കിനില്‍ക്കവെയാണ് പുതിയ നടപടി. നേരത്തെ ഷോയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിച്ചിരിക്കുകയാണ്. ബിഗ് ബോസ് നിര്‍ത്തില്ലെന്ന് നേരത്തെ അറിയിച്ചെങ്കിലും കൊവിഡ് രൂക്ഷമായതോടെ ഇത് നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഷോയ്ക്ക് അകത്തേക്ക് വൈറസ് പടര്‍ന്ന്പിടിക്കില്ലെന്ന് ഇവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടന്‍, മജ്‌സിയ ഭാനു, സൂര്യ ജെ മേനോന്‍, ലക്ഷ്മി ജയന്‍, സായ് വിഷ്ണു, അനൂപ് കൃഷ്ണന്‍, അഡോണി ടി ജോണ്, റംസാന്‍ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്മി എന്നിവരായിരുന്നു തുടക്കത്തില്‍ ബിഗ് ബോസില്‍ മത്സാര്‍ഥികളായി എത്തിയത്. പിന്നാലെ വൈല്‍ഡ് എന്‍ട്രിയായി ഫിറോസ്- സജ്‌ന ദമ്പതിമാരും, മിഷേലും, രമ്യാ പണിക്കരും, എയ്ഞ്ചലും എത്തിയിരുന്നു. എന്നാല്‍ ഇവര്‍ നേരത്തെ തന്നെ പുറത്തു പോവുകയായിരുന്നു. നിലവില്‍ മണിക്കുട്ടന്‍, അനൂപ്, റംസാന്‍,നോബി, സായിവിഷ്ണു, ഫിറോസ്, ഡിംപല്‍, റിതു എന്നിവരാണ് ഉള്ളത്. വാശിയേറിയ പോരാട്ടം ആയിരുന്നു ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്. ഇതിനിടെയാണ് ഷോ നിര്‍ത്തിവെച്ചത്.

കൊവിഡ് പശ്ചാത്തലത്തില്‍ സീരിയല്‍ അടക്കമുള്ള എല്ലാ ഷൂട്ടിംഗുകളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാതലത്തില്‍ സീരിയല്‍ അടക്കം മറ്റു പരിപാടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബിഗ് ബോസ് സ്റ്റുഡിയോയില്‍ പരിശോധന നടന്നത്.

 

 

Anusha

Recent Posts

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

1 hour ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

2 hours ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

3 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

3 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

15 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

15 hours ago