Film News

‘കലിപ്പന്റെ കാന്താരിയെ തനിക്ക് വേണ്ട.’ ഭാവി വധുവിനെ കുറിച്ചുള്ള സ്വപ്നങ്ങൾ തുറന്നു പറഞ്ഞു ഡോക്ടർ റോബിൻ.

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ. നിരവധി ആരാധകരാണ് ഇദ്ദേഹത്തിന് ഉള്ളത്. റോബിൻ രാധാകൃഷ്ണൻ എന്നാണ് ഇദ്ദേഹത്തിൻറെ പേര്. ഷോയുടെ പകുതിക്ക് വെച്ച് ഇദ്ദേഹം പുറത്തായിരുന്നു. ഇദ്ദേഹവും ദിൽഷ എന്ന മത്സരാർത്ഥിക്കും ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. ഇരുവരും ഒരുമിക്കും എന്ന് പല ആളുകളും സ്വപ്നം കണ്ടു.

- Advertisement -

ബിഗ് ബോസിൽ നിന്നും ഇറങ്ങിയശേഷം മികച്ച സ്വീകരണം ആണ് ഇദ്ദേഹത്തിന് പലയിടങ്ങളിലും ലഭിച്ചത്. ഇതിൻറെ തിരക്കിലാണ് റോബിൻ ഇപ്പോൾ. എത്രയും വേഗം വിവാഹം കഴിക്കണമെന്ന് തീരുമാനത്തിൽ താരവും കുടുംബവും എത്തിയിട്ടുണ്ട് എന്നാണ് സൂചന. തന്റെ ഭാവി വധുവിനെ കുറിച്ചുള്ള ചില സങ്കല്പങ്ങളും താരം തന്നെ തുറന്നുപറയുന്നുണ്ട്. ഒരു അഭിമുഖത്തിലാണ് റോബിൻ ഇതിനെക്കുറിച്ച് പറയുന്നത്. താനിപ്പോൾ സിംഗിൾ ആണ് എന്ന് താരം പറയുന്നു.

എല്ലാവർക്കും തന്നെ അറിയാം. പോസിറ്റീവ് നെഗറ്റീവും ഉള്ള പച്ചയായ മനുഷ്യനാണ് താൻ. ഇത് രണ്ടും സ്വീകരിക്കാൻ പറ്റുന്ന കുട്ടി ആയാൽ മതി. എപ്പോഴും ഹാപ്പി ആയിരിക്കണം എന്ന് പറഞ്ഞാൽ തന്നെക്കൊണ്ട് അതിന് സാധിക്കില്ല. തൻറെ നെഗറ്റീവ് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഒരു മനുഷ്യൻ എന്ന ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കുന്ന കുട്ടി ഭാര്യയാവണം എന്ന് താരം പറയുന്നു.

കുറച്ച് ഭംഗിയുള്ള കുട്ടി ആവണം. അടിച്ചു പൊളിച്ചു ജീവിക്കുന്ന ആളാണ് താൻ. ഒറ്റയ്ക്കാണെങ്കിൽ തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ചിലപ്പോൾ പിന്തുണയ്ക്കാൻ ഒരാളുണ്ടെങ്കിൽ അതിൽ കൂടുതൽ ചെയ്യുവാൻ കഴിഞ്ഞേക്കും. അങ്ങനെ ഒരാളെ കണ്ടുവെച്ചിട്ടുണ്ടോ എന്ന് ചോദ്യത്തിന് പറയാൻ സൗകര്യമില്ല എന്നും താരം പറയുന്നു. തനിക്ക് ഒരിക്കലും കലിപ്പന്റെ കാന്താരിയെ വേണമെന്നില്ല എന്നും താരം പറയുന്നു.

Abin Sunny

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

3 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

3 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

3 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

4 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

4 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

4 hours ago