ഈ അടുത്തായിരുന്നു സീരിയല്‍ നടന് ജിത്തു വേണുഗോപാലിന്റെ വിവാഹം. വലിയ ആഘോഷത്തോടുകൂടി തന്നെയാണ് വിവാഹം നടത്തിയത്. കാവേരിയെയാണ് ജിത്തു ജീവിതത്തിലേക്ക് ക്ഷണിച്ചത്. തങ്ങളുടെ പ്രണയത്തെ കുറിച്ചെല്ലാം ജിത്തു പറഞ്ഞിരുന്നു.
നടന്റെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ അതില്‍ ഒരു സുന്ദരിക്കുട്ടിയെയും പ്രേക്ഷകര്‍ ശ്രദ്ധിച്ചു. കാല്പാദം വരെ മുടിയുള്ള ആ പെണ്‍കുട്ടി ആരെന്നായിരുന്നു പിന്നീട് ആളുകള്‍ ചോദിച്ചത്. ഭുവനേശ്വരി ദേവിയാണ് ആ വ്യക്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭുവനേശ്വരി മോട്ടലിംഗ് ചെയ്യാറുണ്ട്. ജിത്തുവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഭുവനേശ്വരി. ഇപ്പോഴിതാ അഭിമുഖത്തില്‍ ജിത്തുവിനെ വിളിച്ച് പ്രാങ്ക് ചെയ്യ്തിരിക്കുകയാണ് ഭുവനേശ്വരി. ഭുവനേശ്വരി വിളിച്ചപ്പോള്‍ ജിത്തു ഫോണ്‍ എടുത്തു.
അവിടേയ്ക്ക് വരുന്ന വഴി ഒരു കാട്ടുമുക്കില് പെട്ടിരിയ്ക്കുകയാണ് ഹെല്പ് ചെയ്യണം’ എന്ന് പറഞ്ഞുകൊണ്ടാണ് ഭുവനേശ്വരി വിളിച്ചത്. കാര്യം എല്ലാം തിരക്കിയ ശേഷം, സഹായത്തിനുള്ള ആളെ വിളിക്കാനായി, ഞാനിപ്പോള്‍ വിളിക്കാം എന്ന് പറഞ്ഞ് ജിത്തു കോള്‍ കട്ട് ചെയ്യുകയായിരുന്നു.
ഉടനെ തന്നെ ഭുവനേശ്വരി തിരികെ വിളിച്ചു, എടാ പ്രാങ്ക് കോളായിരുന്നു എന്ന് പറഞ്ഞപ്പോള്‍ പൊട്ടി ചിരിക്കുകയായിരുന്നു ജിത്തു. ഭാര്യയും ജിത്തുവിന്റെ അടുത്തുണ്ടായിരുന്നു, ‘ക്യാമറ ഓഫായിട്ട് നീ വിളിക്കൂ, ബാക്കി അപ്പോള്‍ പറയാം’ എന്ന് പറഞ്ഞത് കാവേരിയാണ്.