കുറച്ചു ദിവസങ്ങൾക്കു മുൻപാണ്ഈ കഴിഞ്ഞ ദിവസമാണ് ഭീഷ്മപർവ്വം എന്ന ചിത്രം പുറത്തിറങ്ങിയത്. അമൽ നീരദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തിയത്. യഥാർത്ഥ 14 വർഷത്തിനു ശേഷം അമലും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ഇത്. ഇതിനുമുൻപും ബി എന്ന ചിത്രമാണ് ഇവർ ഒന്നിച്ച് ചെയ്തത്. തീയറ്ററിൽ 100% ആളുകളെ പ്രവേശിപ്പിച്ചു കൊണ്ട് ഒരിടവേളയ്ക്കു ശേഷം നടത്തിയ ആദ്യത്തെ ചിത്രമാണ് ഭീഷ്മപർവം.
മികച്ച ഓളം ആണ് ചിത്രം ബോക്സ് ഓഫീസിൽ ഉണ്ടാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം ഇപ്പോൾ 50 കോടി ക്ലബ്ബിൽ ഇടം നേടിയതായി ഒരു ട്രെയിട് അനലിസ്റ്റ് വ്യക്തമാക്കുന്നു. ലൂസിഫർ കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിൽ ഏറ്റവും വേഗം 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ആദ്യ നാല് ദിവസങ്ങൾ കൊണ്ടുതന്നെ എട്ടു കോടിക്ക് മുകളിൽ ചിത്രം നേടി എന്ന് ഫിയോക് പ്രസിഡൻറ് പറഞ്ഞിരുന്നു.
കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ തീയേറ്ററുകളിൽ ഇത്രയധികം ആവേശം കൊണ്ടുവന്ന മറ്റൊരു ചിത്രം ഇല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രദർശിപ്പിക്കുന്ന ഭൂരിഭാഗം തിയേറ്ററുകളിലും ഇപ്പോഴും ഹൗസ് ഫുള്ളാണ് ചിത്രം. ഏതാണ്ട് മൂന്നു കോടിക്ക് മുകളിൽ ആദ്യദിനംതന്നെ ചിത്രം നേടിയിരുന്നു. ഇതിനിടയിൽ ഓസ്ട്രേലിയ ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ ചിത്രത്തിൻറെ റിലീസ് അവകാശം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്. ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കോപ്പിറൈറ്റ് തുകയാണ് ചിത്രത്തിന് ലഭിച്ചത് എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. മലയാളത്തിലെ ഏറ്റവും ഉയർന്ന തുക കളക്ഷൻ നേടിയ ചിത്രം ലൂസിഫർ ആണ്.
മമ്മൂട്ടിക്ക് പുറമേ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലുണ്ട്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ആൻസി ചന്ദ്രനാണ് ഛായഗ്രഹകൻ. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം.