മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു അയ്യപ്പനുംകോശിയും. സച്ചി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. പൃഥ്വിരാജ് ആയിരുന്നു കോശി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബിജു മേനോൻ ആയിരുന്നു അയ്യപ്പൻ എന്ന വേഷത്തിൽ തിളങ്ങിയത്. ഏറെ പ്രശംസിക്കപ്പെട്ട ചിത്രമായിരുന്നു ഇത്. ഇരുവരുടെയും പെർഫോമൻസും ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഇപ്പോൾ സിനിമയുടെ തെലുങ്ക് പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്.
ത്രിവിക്രം ശ്രീനിവാസ് ആണ് തെലുങ്ക് പതിപ്പ് ഒരുക്കുന്നത്. പവൻ കല്യാൺ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രത്തെ ആണ് പവൻ കല്യാൺ അവതരിപ്പിക്കുന്നത്. ബ്ലീംല നായക് എന്നാണ് പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഈ പേര് തന്നെയാണ് സിനിമയ്ക്കും നൽകിയിരിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കോശി എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് റാണ ദഗുബാട്ടി ആണ്. ഡാനിയൽ ശേഖർ എന്നാണ് തെലുങ്ക് ഈ കഥാപാത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചത് സായി പല്ലവി ആയിരുന്നു. എന്നാൽ പിന്നീട് താര അവസാന നിമിഷം ചിത്രത്തിൽ നിന്നും പിൻമാറുകയായിരുന്നു. പിന്നീട് ആയിരുന്നു നിർമ്മാതാക്കൾ നിത്യാമേനോനെ സമീപിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും താരത്തിന് സിനിമയുടെ ഭാഗമാകുവാൻ സാധിക്കാതെ പോയി. പിന്നീട് ആയിരുന്നു നിർമ്മാതാക്കൾ ഐശ്വര്യ രാജേഷിനെ സമീപിച്ചത്. എന്നാൽ നടിക്കും ഈ സിനിമയുടെ ഭാഗമാകാൻ സാധിച്ചില്ല. ഇപ്പോൾ മറ്റൊരു താരത്തെ കണ്ടെത്തിയിരിക്കുകയാണ് നിർമാതാക്കൾ. മലയാളത്തിൽ നിന്നും ആണ് ഈ അതുല്യ നടിയെ നിർമാതാക്കൾ കണ്ടെടുത്തത്.
സംയുക്ത മേനോൻ ആയിരിക്കും ചിത്രത്തിൽ നായികയായി എത്തുന്നത്. എത്രയും പെട്ടെന്ന് കോൾ ഷീറ്റ് കിട്ടുന്ന ഒരു നായികയെ വേണം എന്നതുകൊണ്ടാണ് നിർമാതാക്കൾ സംയുക്ത മേനോനേ സമീപിച്ചത്. താരം തന്നെയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. “പവർ സ്റ്റാർ പവൻ കല്യാണിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുവാൻ സാധിച്ചതിൽ ഞാൻ ഏറെ സന്തോഷിക്കുകയും അനുഗ്രഹീതയാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഇതിനെക്കാൾ മികച്ച ഒരു തുടക്കം തെലുഗു ഇൻഡസ്ട്രിയൽ എനിക്ക് ഇനി ലഭിക്കാനില്ല” എന്നായിരുന്നു സംയുക്ത മേനോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.