സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. തമിഴിലും കന്നടയിലും താരം ഇപ്പോൾ തിരക്കിട്ട നായികയാണ്. മലയാളത്തില്‍ സജീവമല്ലെങ്കിലും ഭാവനയോടുള്ള ഇഷ്ടം ആരാധകര്‍ക്ക് ഒട്ടും കുറഞ്ഞിട്ടില്ല. ഭാവന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളും ഒപ്പം കുറിച്ചിരിക്കുന്ന വാക്കുകളുമാണ് ശ്രദ്ധേയമാകുന്നത്.
“എന്റെ വികാരം തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം എനിക്ക് മാത്രമാണ്, ഇന്നത്തെ ദിവസത്തിനായി ഞാന്‍ തിരഞ്ഞെടുക്കുന്നത് സന്തോഷമാണ്”, എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അഞ്ച് ചിത്രങ്ങളാണ് ഈ വാക്കുകള്‍ക്കൊപ്പം ഭാവന പങ്കുവച്ചത്. താരത്തിന്റെ എല്ലാ ഫോട്ടോകൾക്കും പോസ്റ്റുകൾക്കും സൊസിലെ മീഡിയയിൽ വലിയ സ്വീകാര്യതയാണ്.
ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് മാറി ഇടവേള ആസ്വദിക്കുന്നതിനിടെ പുകര്ത്തിയ ചിത്രങ്ങളാണ് ഇവ. ചിത്രങ്ങള്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കകം അരലക്ഷത്തോളം ലൈക്കുകളാണ് ഭാവനയെ തേടി എത്തിയിരിക്കുന്നത്. അടുത്തിടെ ഭാവനയുടെ രണ്ടാം വിവാഹ വാർഷികമായിരുന്നു. ആനി ദിവസം താരം പങ്കുവെച്ച പോസ്റ്റുകളും നിമിഷനേരംകൊണ്ട് വൈറലായിരുന്നു.