അഭിനയ ലോകത്ത് നിന്നും മാറി നില്‍ക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് ഭാമ. നടി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട്. കഴിഞ്ഞവര്‍ഷം ജനുവരി 30നായിരുന്നു ഭാമയുടെയും അരുണിന്റെ വിവാഹം. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളെല്ലാം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മകളെക്കുറിച്ച് പറഞ്ഞാണ് ഭാമ എത്തിയത്.
കുഞ്ഞിന്റെ മുഖം വ്യക്തമായി കാണിച്ചുകൊണ്ടുള്ള ഒരു ചിത്രം പോലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടില്ല നടി . ഇതേതുടര്‍ന്ന് ദിവസവും ഭാമയോട് ആരാധകര്‍ പരാതി പറയാറുണ്ട്. കുഞ്ഞിനെ എന്നാണ് ഞങ്ങളെ കാണിക്കുക എന്ന് ഓരോ ആളുകളും ഭാമയോട് ചോദിക്കാറുണ്ട്. ഒടുവില്‍ അതിനുള്ള മറുപടിയും നടി നല്‍കിയിരിക്കുകയാണ്.
തന്റെ മകള്‍ക്ക് നാളെ ഒരു വയസ്സ് തികയുകയാണ് ഇതേക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഭാമയുടെ പുതിയ പോസ്റ്റ്. എന്റെ മോള്‍ക്ക് നാളെ ഒരുവയസ്സ് തികയുകയാണ് എന്നാണ് നടി കുറിച്ചത്. നടിമാരായ സരയൂ മോഹന്‍, സംവൃത സുനില്‍, രാധിക തുടങ്ങി നിറയെ താരങ്ങളും മകള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് വന്നു. കുഞ്ഞിനൊപ്പം ഉള്ള ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട് നടി. എന്നാല്‍ ഇതില്‍ മകളുടെ മുഖം കാണുന്നില്ല. എന്നാല്‍ പിറന്നാള്‍ ദിവസം കുഞ്ഞിന്റെ ചിത്രം പുറത്തുവിടുമെന്നാണ് താരം പറഞ്ഞത്.
ഹിറ്റ് ചിത്രം നിവേദ്യത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ഭാമ , മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം . വിവാഹം ശേഷം സിനിമയില്‍ ഭാമ അഭിനയിച്ചിരുന്നില്ല. എന്നാല്‍ സിനിമ പൂര്‍ണ്ണമായും വിടാതെ നല്ല അവസരം വന്നാല്‍ മടങ്ങി വരണം എന്നാണ് ആഗ്രഹമെന്ന് ഭാമ അറിയിച്ചിരുന്നു.