നിവേദ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഭാമ. പിന്നീട് നിരവധി അവസരം ഈ താരത്തിന് ലഭിച്ചു. ഇതിനിടെ മറ്റു ഭാഷാ സിനിമകളിലും താരം അഭിനയിച്ചു. വിവാഹശേഷമാണ് ഭാമ അഭിനയത്തില്‍ നിന്ന് മാറി നില്ക്കാന് തുടങ്ങിയത്, എന്നാല്‍ തന്റെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്.
ഭാമയുടെ മകളുടെ പേര് ഗൗരി എന്നാണ് . ഈ അടുത്ത് സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു ഭാമ.
ഇപ്പോള്‍ ഇതിലൂടെ നടി പങ്കിട്ട വീഡിയോ ആണ് വൈറല്‍ ആവുന്നത്. പുതിയ വീഡിയോയില്‍ ചേച്ചിയുടെ മോളേയുമൊക്കെ കാണിക്കുന്നുണ്ട് ഭാമ. ആരാധ്യയെന്നാണ് ചേച്ചിയുടെ മോളുടെ പേര്. ആരാധ്യയ്ക്കും ഗൗരിക്കുമൊപ്പമുള്ള ക്യൂട്ട് വീഡിയോയായിരുന്നു ഭാമ പങ്കുവെച്ചത്.
ചെറുതായി വാളോഗ് ചെയ്ത് തുടങ്ങുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു. അടുത്തിടെയാണ് ഞാന്‍ വാസുകി തുടങ്ങിയത് ഒരുപാട് സപ്പോര്‍ട്ട് എനിക്ക് കിട്ടുന്നുണ്ട്. കാഞ്ചീപുരം സില്‍ക്ക് സാരിയിലൂടെയായാണ് ഞാന്‍ വാസുകി തുടങ്ങിയത്. വാസുകിയിലൂടെ ഇനി ഡിസൈനര്‍ വെയറും ലഭിക്കും. ഇപ്പോള്‍ ഞാനിട്ടിരിക്കുന്ന ഡ്രസ് വാസുകിയുടെ ഡിസൈനര്‍ വെയര്‍ കലക്ഷനിലേതാണെന്നും ഭാമ പറഞ്ഞിരുന്നു.
ഭാമ ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും ഈ നടിയെ അത്രപ്പെട്ടന്നൊന്നും ആരാധകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഹിറ്റ് ചിത്രം നിവേദ്യത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരം മലയാളത്തിന് പുറമെ തമിഴിലും , തെലുങ്കിലും, കന്നഡയിലുമെല്ലാം നിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . വിവാഹം ശേഷം സിനിമയില്‍ ഒന്നും ഭാമ അഭിനയിച്ചിരുന്നില്ല.