മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും ഈ നടിയെ അത്രപ്പെട്ടന്നൊന്നും ആരാധകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഹിറ്റ് ചിത്രം നിവേദ്യത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടി , മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . വിവാഹം ശേഷം സിനിമയില്‍ ഭാമ അഭിനയിച്ചിരുന്നില്ല. ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം.
ഇപ്പോള്‍ താരം പങ്കുവെച്ച ഫോട്ടോകളാണ് വൈറല്‍ ആവുന്നത്. അരുണിനും ഗൗരിക്കുമൊപ്പമായി ഒരു പൊതുചടങ്ങില്‍ പങ്കെടുത്തതിനെക്കുറിച്ചാണ് ഭാമ പറയുന്നത്. കുടുംബസമേതമായാണ് ഭാമ പരിപാടിയില്‍ പങ്കെടുത്തത്. കുഞ്ഞുമകളായ ഗൗരിയുടെ ആദ്യത്തെ പരിപാടിയാണ് ഇതെന്നും താരം കുറിച്ചിട്ടുണ്ട്. ഭര്‍ത്താവും താനും മറ്റ് അതിഥികളോടൊപ്പം നില്‍ക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയുമൊക്കെയായുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.
അതേസമയം നേരത്തെ നടിയെ കുറിച്ച് നിരവധി ഗോസിപ് വന്നിരുന്നു. ഇതിനെല്ലാം മറുപടി പറഞ്ഞ് ഭാമ എത്തിയിരുന്നു. തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് താരമെത്തിയത്.
വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങളാണെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ആരോപണങ്ങളും കെട്ടുകഥകളുമൊക്കെയാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുകയാണെന്നാണ് എന്നെയും എന്റെ കുടുംബത്തേയും അന്വേഷിച്ചവരോട് പറയാനുള്ളതെന്നും താരം പറഞ്ഞിരുന്നു.