Film News

ഓരോപടിയായിട്ട് മുന്നിലേക്ക് കയറി വരികയാണ് അവള്‍; ഭാവനയെ കുറിച്ച് ഭാഗ്യലക്ഷ്മി

വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന നടി ഭാവനയുടെ തിരിച്ചുവരവ് ആരാധകര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഈ അടുത്തായിരുന്നു അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ മലയാള സിനിമയില്‍ എത്തുന്നുവെന്ന സന്തോഷം താരം പങ്കുവെച്ചത്. പിന്നാലെ ഭാവനയെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് രംഗത്തെത്തി.

- Advertisement -

ഐഎഫ്എഫ്കെ വേദിയിലെത്തിയ ഭാവനയ്ക്ക് ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചത്. ഭാവനയ്ക്ക് ലഭിച്ച വരവേല്‍പ്പില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തിലായിരുന്നു ഭാഗ്യലക്ഷ്മി ഭാവനയുടെ വരവിനെക്കുറിച്ച് വാചാലയായത്.

ഓരോപടിയായിട്ട് മുന്നിലേക്ക് കയറി വരികയാണല്ലോ അവള്‍, വനിത ദിനത്തില്‍ ഒരു ശക്തമായ മെസ്സേജുമായി അവളെത്തി. അത് കഴിഞ്ഞ് അവളുടെ സിനിമ അനൗണ്‍സ് ചെയ്തു. ഇപ്പോഴിതാ ഒരു പൊതുചടങ്ങില്‍ വേദിയില്‍ വരുന്നു. ഇതേക്കുറിച്ച് ഞങ്ങള്‍ ഒരാഴ്ചയായി സംസാരിക്കുന്നുണ്ടായിരുന്നു. നിന്റെ ഈ വരവ് ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കും. നീ പോലും പ്രതീക്ഷിക്കാത്തത്ര ആള്‍ക്കാര്‍ സന്തോഷത്തോടെ നിന്നെ സ്വീകരിക്കുമെന്നുമായിരുന്നു ഞാന്‍ അവളോട് പറഞ്ഞത്.

അങ്ങനെയായിരിക്കുമല്ലേ ചേച്ചിയെന്നായിരുന്നു ഭാവന എന്നോട് ചോദിച്ചത്. അവളുടെ വരവില്‍ ഞങ്ങളത് നേരിട്ട് കണ്ടു. എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് അവളെ സ്വീകരിച്ചത്. എന്ത് സംഭവിച്ചാലും ശരി ഞാന്‍ അത് അതിജീവിക്കും. സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്തി നടക്കേണ്ടവള്‍ തന്നെയാണ് ഞാനെന്ന് അവള്‍ തെളിയിക്കുകയായിരുന്നു.

 

Anusha

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

5 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

6 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

7 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

7 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

18 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

18 hours ago