മലയാളികളുടെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ സ്ഫടികം വീണ്ടും പുതിയ രൂപത്തില്‍ എത്തുന്നത് ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 9ന് തീയറ്ററില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളുടെയും മികവോടെയായിരിക്കും ചിത്രം എത്തുക. ചിത്രത്തിന്റെ റീ റിലീസ് ചെയ്യുന്ന അവസരത്തില്‍ സ്ഫടികത്തെ പ്രശംസിച്ച് മുരളി ഗോപി രംഗത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു മുരളിയുടെ പ്രശംസ.
മോഹന്‍ലാലിന്റെ ഒരു സംഘട്ടന രംഗത്തിന്റെ വീഡിയോ പങ്കുവച്ചായിരുന്നു മുരളി ഗോപിയുടെ പ്രശംസ. സ്ഫടികം’ റീ-റിലീസ് ചെയ്യുന്ന അവസരത്തില്‍, മലയാളം സിനിമയിലെ ഏറ്റവും ഓര്ഗാനികും ഡൈനാമിക്കുമായ ആക്ഷന്‍ രംഗം ഞാന്‍ പങ്കിടുന്നു. നമ്മുടെ കാലത്ത് ഏറ്റവും ശാരീരികമായി ഒഴുക്കുള്ള ആക്ഷന്‍ ഹീറോകളില്‍ ഒരാളെ വച്ച് എടുത്ത ഈ രംഗം ഇപ്പോഴും സ്റ്റൈലിഷും ആകര്‍ഷകവുമാണ് എന്നായിരുന്നു മുരളി ഗോപി കുറിച്ചത്.
പൊളിറ്റിക്കല്‍ കറക്ടനസുകാര്ക്കിട്ട് ഒരു കൊട്ടുകൊടുക്കുകയും ചെയ്യുന്നുണ്ട് മുരളി ഗോപി. നിയമപരമായ ഉപദേശം എന്ന് എഴുതിയിട്ട് പൊളിറ്റിക്കല്‍ കറക്ടനസുകാര് ഒരു ചായ ബ്രേക്ക് എടുക്കൂവെന്നും മുരളി കുറിച്ചിരുന്നു. ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് മുരളി ഗോപിക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണിപ്പോള്‍ ഭദ്രന്.
ഈ വിലയിരുത്തല്‍ മഹാ സമുദ്രത്തിന്റെ ആഴത്തോളം ഞാന്‍ ഏറ്റ് എടുക്കുന്നു എന്നും ഏത് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഇത്രേം കരുതുള്ള പ്രയോഗങ്ങള്‍ കരസ്തമാക്കിയതെന്നും ഭദ്രന് പോസ്റ്റില്‍ കുറിച്ചു.
ഭദ്രന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം
ഈ വില ഇരുത്തല് മഹാ സമുദ്രത്തിന്റെ ആഴത്തോളം ഞാന്‍ ഏറ്റ് എടുക്കുന്നു! വല്ലപ്പോഴുമേ ഇത്രേം deeper ആയിട്ടുള്ള ചില എഴുത്തുകള്‍ എന്റെ ശ്രദ്ധയില്‍ പെടാറുള്ളു… അതിന്റെ അര്‍ത്ഥം ആരും എഴുതുന്നില്ല എന്നല്ല. ഗംഭീരമായിരിക്കുന്നു മുരളീടെ word power. ഏത് university – ഇല് നിന്നുമാണ് ഇത്രേം കരുതുള്ള പ്രയോഗങ്ങള്‍ കരസ്തമാക്കിയത്?!
വളരെ സ്നേഹത്തോടെ bhadran.