Film News

ഈ വർഷം അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രം – പോയ വർഷത്തെ ഏറ്റവും മികച്ച 14 മലയാള സിനിമകൾ ഏതൊക്കെയാണ് എന്ന് അറിയുമോ? സമ്പൂർണ്ണ ലിസ്റ്റ് ഇതാ

മലയാളം ഇൻഡസ്ട്രി ഒരു കാലത്ത് ഒരു റീജണൽ ഇൻഡസ്ട്രി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ഒരു പാൻ ഇന്ത്യൻ ഇൻഡസ്ട്രി ആണ് മലയാളം. കോവിഡ് കാരണം ഏറ്റവുമധികം ഗുണം ഉണ്ടായ അപൂർവ്വം മേഖലകളിലൊന്നാണ് മലയാളം ഫിലിം ഇൻഡസ്ട്രി. മലയാളത്തിൽ നിന്നും ഇറങ്ങുന്ന സിനിമകൾ എല്ലാം ഇപ്പോൾ ഇന്ത്യൻ ഓഡിയൻസ് ആണ് ഉറ്റുനോക്കുന്നത്. ഇതിന് കാരണം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ മലയാളം സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത ആണ്. അമിതമായ അമാനുഷികതയും നാടകീയതയും ഒന്നുമില്ലാതെ റിയലിസ്റ്റിക് ആയിട്ടാണ് മലയാളം സിനിമകൾ എല്ലാം തന്നെ ഇറങ്ങുന്നത്. ഇതാണ് മലയാളം സിനിമകൾക്ക് ഒരുപാട് ഇന്ത്യൻ റെക്കഗ്നിഷൻ നേടിക്കൊടുത്തത്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച 14 സിനിമകൾ ഇവിടെ ചേർക്കുകയാണ്. ഇതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ് എന്ന് പറയുക.

- Advertisement -

14. സാറാസ് – ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. അക്ഷയ് ഹരീഷ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. അന്ന ബെൻ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു സംവിധായിക ആകാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ഇവൾക്ക് കുട്ടികളെ പ്രസവിക്കാൻ താല്പര്യമില്ല. ഇങ്ങനെ ഒരു പെൺകുട്ടി നമ്മുടെ സമൂഹത്തിൽ നിന്നും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.

13. ബിരിയാണി – സജിൻ ബാബു ആണ് ചിത്രം സംവിധാനം ചെയ്തത്. കനികുസൃതി ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഖദീജ എന്ന യുവതിയുടെ ജീവിതത്തിലൂടെ ആണ് ചിത്രം കടന്നുപോകുന്നത്. വീട്ടിലെ നാലുചുമരുകൾക്കുള്ളിൽ അടച്ചിട്ടു കഴിയേണ്ടി വരുന്ന ഒരു യുവതിയുടെ കഥയാണ് പറയുന്നത്. മതം എങ്ങനെയാണ് സ്ത്രീകളുടെ തടവറയായി മാറുന്നത് എന്ന് പരിശോധിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു.

12. കള – പുരുഷന്മാരുടെ ഈഗോയ്സ്റ്റിക് സ്വഭാവത്തെ ആധാരമാക്കി ഒരുക്കിയ സിനിമയാണ് ഇത്. രോഹിത് വി എസ് ആണ് ചിത്രം ഒരുക്കിയത്. ടോവിനോ തോമസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു പ്രിയപ്പെട്ട നായയുടെ മരണം എങ്ങനെയാണ് രണ്ടു ആളുകളെ തമ്മിലടിപ്പിക്കുന്നത് എന്നും ഇവർ അവരുടെ ഈഗോ തീർക്കുവാൻ വേണ്ടി ഏതറ്റംവരെയും പോകുന്ന കാഴ്ചയും ആണ് നമ്മൾ സിനിമയിൽ കാണുന്നത്.

11. കുറുപ്പ് – ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കുറിപ്പ്. ശ്രീനാഥ് രാജേന്ദ്രനാണ് സിനിമയുടെ സംവിധാനം നിർവഹിച്ചത്. സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. വളരെ ത്രില്ലിംഗ് ആയിട്ടാണ് ചിത്രം കഥ പറയുന്നത്. അതേസമയം സുകുമാരക്കുറുപ്പ് എന്ന ക്രിമിനലിനെ ഒരു സ്ഥലത്ത് പോലും ഗ്ലോറിഫൈ ചെയ്തിട്ടില്ല സംവിധായകൻ. ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച ഭാസി പിള്ള എന്ന കഥാപാത്രമായിരുന്നു ഏറ്റവും കൂടുതൽ അഭിനന്ദനം നേടിയത്.

10. കുരുതി – മനു വാര്യർ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ഇബ്രാഹിം എന്ന യുവാവിൻ്റെ വീട്ടിലേക്ക് പെട്ടെന്ന് ഒരു രാത്രി കുറെ ആളുകൾ നടത്തുന്ന ഇൻവെൻഷൻ ആണ് സിനിമയുടെ കഥ. മതവും രാഷ്ട്രീയവും സാമൂഹിക അന്തരീക്ഷവും എല്ലാം കൂട്ടിക്കുഴച്ച് കൊണ്ട് ഒരുക്കിയ ഒരു മികച്ച സിനിമ തന്നെയാണ് കുരുതി. തൊട്ടാൽ പൊള്ളുന്ന ഒരു വിഷയത്തെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു എന്നതിൽ സംവിധായകൻ ഏറെ അഭിനന്ദനം അർഹിക്കുന്നു.

9. മാലിക് – മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഹോളിവുഡ് ചിത്രം ഗോഡ്ഫാദർ, തമിഴ് ചിത്രം നായകൻ എന്നീ സിനിമകളിൽ നിന്നും വലിയ രീതിയിൽ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഒരുക്കിയ ചിത്രമാണ് ഇത്. ബീമാപള്ളി വെടിവെപ്പിനെ ചെറുതല്ലാത്ത രീതിയിൽ ചിത്രം പരാമർശിക്കുന്നുണ്ട്. ഫഹദ് ഫാസിൽ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. താരം ഒട്ടേറെ അഭിനന്ദനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. എന്നാൽ അതേ സമയം ചില രാഷ്ട്രീയ കക്ഷികളെ മനപ്പൂർവ്വം ചിത്രത്തിൽ വെള്ളപൂശാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. എന്തൊക്കെയായാലും ഒരു മികച്ച കലാസൃഷ്ടി എന്ന നിലയിൽ മാലിക് മികച്ചു നിൽക്കുന്നു.

8. നായാട്ട് – മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവിചാരിതമായി ഒരു കൊലപാതകത്തിൽ അകപ്പെട്ട പൊലീസുകാർ സ്വയരക്ഷയ്ക്ക് വേണ്ടി ഓടി ഒളിക്കുന്നത് ആണ് സിനിമയുടെ കഥ. ഇവരെ മനപ്പൂർവ്വം പ്രതി ചേർക്കുവാൻ വേണ്ടി ഭരണകൂടവും മറ്റു പോലീസുകാരും എന്തൊക്കെ ചെയ്യുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.

7. ഓപ്പറേഷൻ ജാവ – ഈ വർഷം തീയേറ്ററുകൾ ഏറ്റവും കൂടുതൽ ലോക റൺ നേടിയ സിനിമകളിലൊന്നാണ് ഓപ്പറേഷൻ ജാവ. തരുൺ മൂർത്തി ആണ് ഈ സിനിമയുടെ സംവിധാനം നിർവ്വഹിച്ചത്. കൊവിഡ് ഒന്നാംതരംഗത്തിനു ശേഷം തീയേറ്ററുകൾ തുറന്നപ്പോൾ ആദ്യം തീയേറ്ററുകളിലെത്തിയ മലയാള സിനിമകളിൽ ഒന്നായിരുന്നു ഇത്. കേവലം മൂന്നു കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയത് മുപ്പത് കോടിക്ക് മുകളിലാണ്. സൈബർ സെല്ലിൽ ട്രെയിനികൾ ആയി എത്തിപ്പെടുന്ന യുവാക്കൾ ഭാഗമാകുന്ന കേസുകളിലൂടെ ആണ് സിനിമ കഥ പറയുന്നത്.

6. ജോജി – ദിലീഷ് പോത്തൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മൂന്നാമത്തെ ചിത്രമാണിത്. അതുകൊണ്ടുതന്നെ പ്രതീക്ഷകൾ വാനോളം ആയിരുന്നു. പ്രതീക്ഷകളെ എല്ലാം തൃപ്തിപ്പെടുത്തി കൊണ്ട് ആണ് ചിത്രം റിലീസ് ചെയ്തത്. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ജോജി എന്ന യുവാവ് ഒരു ക്രൈം ചെയ്യുകയും പിന്നീട് അത് എങ്ങനെ അയാളെ വേട്ടയാടുന്നു എന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ഇത്. വലിയ രീതിയിൽ പാൽ ഇന്ത്യൻ റെക്കഗ്നിഷൻ നേടുകയും ചെയ്തു ചിത്രം.

5. ചുരുളി – ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. മലയാളത്തിൽ ഇതുവരെ വന്നിട്ടില്ലാത്ത ഒരു വിഷയത്തെ ആണ് ചിത്രം ആസ്പദമാക്കിയത്. ടൈം ലൂപ്പ് എന്ന വിഷയത്തെ ആസ്പദമാക്കി ആണ് ചിത്രം കഥ പറയുന്നത്. വളരെ പച്ചയായ സംഭാഷണങ്ങളാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തിനെതിരെ സദാചാരവാദികളുടെ വലിയ രീതിയിലുള്ള ആക്രമണം ഉണ്ടായിരുന്നു എന്നതും കൗതുകകരമാണ്. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ചുരുളി എന്ന് നിസ്സംശയം പറയാം.

4. ജാൻ എ മൻ – ഈ വർഷം ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിന് ശേഷം ഇത്രയും കൂടുതൽ തീയേറ്റർ ലഭിച്ച മറ്റൊരു സിനിമ ഇല്ല. വളരെ ചുരുങ്ങിയ തിയേറ്ററുകളിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. അധികവും മൾട്ടിപ്ലക്സ് തിയേറ്ററുകൾ ആയിരുന്നു ചിത്രം എത്തിയത്. പക്ഷേ വളരെ മികച്ച റിപ്പോർട്ട് ആയിരുന്നു ചിത്രത്തിന് ലഭിച്ചത് എന്നതുകൊണ്ട് തന്നെ ആദ്യ ആഴ്ച മുതൽ തന്നെ വലിയ തിരക്ക് ആയിരുന്നു അനുഭവപ്പെട്ടത്. ഇതിനു ശേഷം റിലീസ് ചെയ്ത പല സിനിമകളും ഒഴിവാക്കി പകരം ജാൻ എ മൻ തിയ്യറ്ററുകളിൽ കളിക്കുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പിറന്നാൾ ആഘോഷിക്കാൻ വേണ്ടി മാത്രം കാനഡയിൽ നിന്നും കൊച്ചിയിലേക്ക് വരുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെ ആണ് ചിത്രം കഥ പറയുന്നത്. ബേസിൽ ജോസഫ് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയ ഒരു കൂട്ടം യുവാക്കളുടെ നിര തന്നെയുണ്ട് ചിത്രത്തിൽ. കഴിഞ്ഞ വർഷം ഇറങ്ങിയ ഏറ്റവും മികച്ച കോമഡി ചിത്രം കൂടിയാണ് ഇത്.

3. ദൃശ്യം 2 – മലയാള സിനിമാ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ സിനിമകളിലൊന്നാണ് ദൃശ്യം. ഈ സിനിമയുടെ രണ്ടാം ഭാഗം ആണ് ദൃശ്യം 2. ആദ്യഭാഗം അവസാനിച്ച അതേ സ്ഥലത്തു നിന്നു തന്നെയാണ് ചിത്രം വീണ്ടും കഥ പറഞ്ഞു തുടങ്ങുന്നത്. അറിയാതെ ചെയ്ത ഒരു ക്രൈം എങ്ങനെ ഒരു കുടുംബത്തെ ഇമോഷണൽ ആയി വേട്ടയാടുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാം ഭാഗങ്ങളിൽ ഒന്നായിട്ടാണ് ഈ ചിത്രത്തെ കണക്കാക്കപ്പെടുന്നത്.

2. ഹോം – ഡിജിറ്റൽ ഡിവൈഡ് എന്നതാണ് ഈ സിനിമയുടെ വിഷയം. എങ്ങനെയാണ് ടെക്നോളജി പുതിയ തലമുറയേയും പഴയ തലമുറയേയും തമ്മിൽ അകറ്റുന്നതു എന്നു വളരെ ഹൃദയസ്പർശിയായി കാണിച്ചുതന്ന ഒരു സിനിമയായിരുന്നു ഇത്. റിലീസ് ചെയ്തു ഇന്നുവരെ ഒറ്റ നെഗറ്റീവ് പോലും ഈ ചിത്രത്തെ കുറിച്ച് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ഈ വർഷത്തെ എന്നുമാത്രമല്ല മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫീൽ ഗുഡ് മൂവികളിൽ ഒന്നാണ് ഇത്.

1. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ – ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് ആണ് ഇത് എന്ന് മാത്രമല്ല, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നുകൂടി ആണ് ഇത്. വളരെ ചെറിയ ഒരു കഥയെ വളരെ സാധാരണമായി അവതരിപ്പിച്ചു നമ്മുടെ സാമൂഹിക വ്യവസ്ഥിതിയെയും കുടുംബ വ്യവസ്ഥിതിയേയും എല്ലാം ചോദ്യം ചെയ്ത ഒരു ചിത്രമായിരുന്നു ഇത്. കുടുംബ വ്യവസ്ഥിതികൾ എങ്ങനെയാണ് സ്ത്രീകളുടെ പുരോഗമനത്തിന് തടസ്സമാകുന്നത് എന്ന് വളരെ മനോഹരമായ രീതിയിൽ ഈ ചിത്രം പറയാതെ കാണിച്ചു തരുന്നതാണ് നമ്മൾ കണ്ടത്. വലിയ രീതിയിലുള്ള ദേശീയ അംഗീകാരങ്ങളും അഭിനന്ദനങ്ങളും ആയിരുന്നു ഈ ചിത്രം സ്വന്തമാക്കിയത്. പ്രധാന അഭിനേതാക്കളുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Athul

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

2 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

2 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

2 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

3 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

4 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

4 hours ago