Film News

വിജയ്‌യും ശിവകാർത്തികേയനും ഒരുമിച്ച് എത്തുന്നു, ബീസ്റ്റ് ടീം പ്ലാൻ ചെയ്യുന്നത് കിടിലൻ സർപ്രൈസ് എന്ന് സൂചനകൾ, സംഭവം ഇങ്ങനെ

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. കൊലമാവു കോകില, ഡോക്ടർ എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നെൽസൺ ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. സൺ പിക്ചേഴ്സ് പ്രൊഡക്ഷൻസ് ബാനറിൽ കലാനിധി മാരൻ ആണ് സിനിമ നിർമ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആണ് പൂർത്തിയായത്. അതുകൊണ്ടുതന്നെ ഇനി അപ്ഡേറ്റുകളുടെ വരവാണ് എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സിനിമയിലെ ഫസ്റ്റ് സിംഗിൾ ട്രാക്ക് പ്രോമോ ഉടൻതന്നെ പുറത്തിറങ്ങും എന്നാണ് അറിയാൻ സാധിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ ആരാധകർക്ക് വേണ്ടി കിടിലൻ സർപ്രൈസ് ആണ് ഒരുക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

- Advertisement -

ചിത്രത്തിലെ ഒരു ഗാനത്തിന് വരികൾ എഴുതുന്നത് ശിവകാർത്തികേയൻ ആണ് എന്ന് വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഈ ഗാനം ആലപിക്കുന്നത് വിജയ് ആയിരിക്കും. ഈ ഗാനം തന്നെ ആയിരിക്കും ആദ്യം പുറത്തുവരുന്ന ട്രാക്ക് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിനു വേണ്ടി ഒരു പ്രത്യേക പ്രമോ വീഡിയോ ആയിരിക്കും ടീം പുറത്തിറക്കുന്നത്. ഇതിൽ നെൽസൺ, അനിരുദ്ധ്, വിജയ്, ശിവകാർത്തികേയൻ എന്നിവർ ആയിരിക്കും പ്രത്യക്ഷപ്പെടുക എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വാർത്തകൾ.

ഇതിന് മുൻപ് നെൽസൺ തന്നെ സംവിധാനം ചെയ്ത ഡോക്ടർ എന്ന സിനിമയിലെ ചെല്ലമ്മ എന്ന പാട്ടിന് ഇതുപോലെ അണിയറപ്രവർത്തകർ പ്രമോ വീഡിയോ പുറത്തുവിട്ടിരുന്നു. ഇത് വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. സമാനമായ രീതിയിലാണ് ബീസ്റ്റിലെ ഗാനത്തിനും പ്രൊമോഷൻ നൽകുവാൻ അണിയറപ്രവർത്തകർ ഉദ്ദേശിക്കുന്നത്. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും വിജയ് ഇത്തരത്തിലൊരു സിനിമയുടെ പ്രീ പ്രൊഡക്ഷൻ സ്റ്റേജിൽ പ്രൊമോഷൻ്റെ ഭാഗമാകുന്നത്. ഓഡിയോ ലോഞ്ചിൽ അല്ലാതെ സിനിമയുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തനങ്ങളിൽ ഒന്നുംതന്നെ വിജയ് ഇടപെടാറില്ലായിരുന്നു. എന്തായാലും ആദ്യമായിട്ടാണ് വിജയ് ഇത്തരത്തിൽ ഒരു പ്രമോ വീഡിയോയുടെ ഭാഗമാകാൻ പോകുന്നത് എന്ന് വാർത്തകൾ പുറത്തുവന്നത് മുതൽതന്നെ ആവേശത്തിലാണ് വിജയ് ആരാധകർ.

ചിത്രം അടുത്തവർഷം സമ്മർ റിലീസ് ആയിട്ട് തീയേറ്ററുകളിൽ എത്തിക്കാനാണ് പദ്ധതിയിടുന്നത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളികളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിഖ്യാത സംവിധായകൻ ശെൽവരാഘവൻ ആണ് ചിത്രത്തിലെ കേന്ദ്ര വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥയുടെ വലിയ ഒരു ഭാഗവും നടക്കുന്നത് കാശ്മീരിൽ ആണ്. എന്നാൽ ഈ രംഗങ്ങൾ എല്ലാം യഥാർത്ഥത്തിൽ ഷൂട്ട് ചെയ്തത് അമേരിക്കയിലെ ജോർജിയയിൽ ആയിരുന്നു. പിന്നീട് ചില രംഗങ്ങൾ ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും ഷൂട്ട് ചെയ്തിരുന്നു.

Athul

Recent Posts

സ്വന്തം കുഞ്ഞിനെ ഈ പേരാണോ വിളിക്കുന്നത്? നീയൊക്കെ ഒരു അമ്മയാണോ? മകനെ അത്തരത്തിൽ അഭിസംബോധന ചെയ്തതിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി സീരിയൽ താരം ഡിമ്പിൾ റോസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…

9 hours ago

അവർ ഒന്നുമില്ലാതെ ഒറ്റയ്ക്ക് തരണമെന്ന് ആ നടൻ പറഞ്ഞു – വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…

9 hours ago

ആദ്യമായി രാഷ്ട്രീയ ചുവയുള്ള പ്രസ്താവന നടത്തി നടൻ സൂര്യ, വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് എന്ന അഭ്യൂഹം ശക്തം

മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…

10 hours ago

ഹിറ്റ് സിനിമകളുടെ സംവിധായകൻ അന്തരിച്ചു, വിടവാങ്ങുന്നത് മലയാളത്തിലെ ക്ലാസിക് സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സംവിധായകൻ

വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…

10 hours ago

ഇന്നൊരു സിനിമയ്ക്ക് വാങ്ങുന്നത് 250 കോടി, എന്നാൽ ആദ്യ സിനിമയിൽ വിജയ് വാങ്ങിയ ശമ്പളം എത്രയെന്ന് അറിയുമോ? വെളിപ്പെടുത്തലുമായി പിതാവ് ചന്ദ്രശേഖർ

കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…

11 hours ago

ജയം രവിയും ഭാര്യയും വേർപിരിയാൻ പോകുന്നു? 21 വർഷങ്ങൾക്ക് മുൻപത്തെ ഓർമ്മ പുതുക്കി ഭാര്യ ആരതി

തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…

11 hours ago