വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബീസ്റ്റ്. പ്രേക്ഷകരിൽ ആകാംഷ വളർത്തിക്കൊണ്ട് ചിത്രത്തിൻറെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. നെൽസൺ ദിലീപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ രചനയും ഇദ്ദേഹം തന്നെ. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഒരു ട്രെയിനർ ആണ് പുറത്ത് വന്നിരിക്കുന്നത്. ചെന്നൈയിലെ ഒരു മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു.
തുടർന്ന് ചില സങ്കീർണ്ണമായ അവസ്ഥകൾ ഉടലെടുക്കുന്നു. മാളിൽ കുടുങ്ങിക്കിടക്കുന്ന നിരാലംബരായ നായികയെയും ജനങ്ങളെയും രക്ഷിക്കുവാൻ രക്ഷകനായി വിജയ് അവതരിക്കുന്നു. പിന്നീട് വില്ലൻമാരും നായകനും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുന്നു. ഇന്ത്യ കണ്ടിട്ടുള്ള നോട്ടോറിയസ് ആയിട്ടുള്ള ചാരനാണ് നായകൻ ചിത്രത്തിൽ. മലയാളികളുടെ പ്രിയതാരം ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ ട്രെയിലറിൽ താരത്തെ കണ്ടിരുന്നില്ല.
ഷൈൻ ടോം ചാക്കോ യുടെ കഥാപാത്രത്തെപ്പറ്റി ആകാംക്ഷയിലാണ് മലയാളികൾ. ട്രെയിലറിൽ മുഖം മൂടിയിട്ട ഒരു പ്രധാന വില്ലനെ കാണിക്കുന്നുണ്ട്. ഈ വില്ലൻ ഷൈൻ ടോം ചാക്കോ ആണോ എന്നാണ് സാമൂഹ്യമാധ്യമങ്ങൾ ചോദിക്കുന്നത്. പ്രധാന വില്ലൻ ഷൈൻ ടോം ചാക്കോ ആണെങ്കിൽ വേറെ ലെവൽ ആവുമെന്നാണ് മലയാളികളുടെ പ്രതീക്ഷ. ട്രെയിലർ ഈ കഥാപാത്രത്തിൻറെ പല കാലങ്ങളിലേക്ക് സൂചന നൽകുന്നുണ്ട്.
ഒരു ഫൈറ്റർ ജെറ്റ് വരെ പറത്താൻ കെൽപ്പുള്ള പൈലറ്റായും വിജയ് ചിത്രത്തിൽ നിറയുന്നു. ഇതൊക്കെ ആരാധകരെ ത്രസിപ്പിക്കുമെന്ന് തീർച്ച. ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി ഒരു നായകൻ നേതൃത്വം നൽകുന്ന കിടിലൻ ഡോഗ് ഫൈറ്റ് സീക്വൻസുകൾ ചിത്രത്തിൽ കാണാൻ സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഏപ്രിൽ 13നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.