Film News

പലരുടെയും ധാരണ പ്രധാനപ്പെട്ട രംഗങ്ങൾ ജോർജിയയിൽ ആണ് നടത്തുന്നത് എന്നാണ്, എന്നാൽ സംഗതി അങ്ങനെയല്ല – ബീസ്റ്റ് അപ്ഡേറ്റ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നയൻതാര ചിത്രം കോലമാവ് കോകില, ശിവകാർത്തികേയൻ ചിത്രം ഡോക്ടർ എന്നിവ ഒരുക്കിയ നെൽസൺ ദിലീപ്കുമാർ ആണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം നിലവിൽ ചെന്നൈയിൽ പുരോഗമിച്ചു വരികയാണ്. ചെന്നൈയിലെ അതിതീവ്രമഴയിൽ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ അണിയറപ്രവർത്തകർ ജോർജിയയിലേക്ക് വീണ്ടും പറക്കും. സിനിമയിലെ സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും ജോർജിയയിലേക്ക് പോകുന്നത്.

- Advertisement -

“പലരുടെയും ധാരണ സിനിമയുടെ പ്രധാന ഭാഗങ്ങൾ നടക്കുന്നത് ജോർജിയയിലാണ് എന്നാണ്. എന്നാൽ സംഗതി അങ്ങനെയല്ല. കശ്മീരിൽ ചിത്രീകരിക്കേണ്ട രംഗങ്ങളാണ് ജോർജിയയിൽ പുനഃസൃഷ്ടിക്കുന്നത്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നടക്കുന്ന ചില രംഗങ്ങളാണ് ഇവിടെ നിന്നും ചിത്രീകരിക്കുന്നത്. കുറച്ച് ആർമി രംഗങ്ങളും ഇവിടെനിന്നും ചിത്രീകരിക്കുന്നുണ്ട്. കശ്മീരിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന ആർമി ഓഫീസർ ആയിട്ട് ആണ് വിജയ് എത്തുന്നത്” – ചിത്രത്തോട് അടുത്തുനിൽക്കുന്ന ഒരു അണിയറ പ്രവർത്തകൻ വെളിപ്പെടുത്തുന്നു. തമിഴ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ജോർജിയയിൽ നിന്നും ഉള്ള രംഗങ്ങൾ കൂടി ചിത്രീകരിച്ചു കഴിഞ്ഞാൽ സിനിമയുടെ ചിത്രീകരണം പൂർണമായും പൂർത്തിയാകും. 2022 സമ്മർ റിലീസ് ആയിട്ട് ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. മനോജ് പരമഹംസ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അത്യാധുനിക ക്യാമറ ഉപകരണങ്ങളാണ് ചിത്രീകരണത്തിന് വേണ്ടി ഇദ്ദേഹം ഉപയോഗിക്കുന്നത്. “റെഡ് – കൊമോഡോ 6കേ” ആണ് സിനിമയിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത് വേണ്ടി ഉപയോഗിക്കുന്നത്. ഇതിനുപുറമേ “റെഡ് വി – റാപ്റ്റ്റർ” ക്യാമറയും അണിയറപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്. ഈ ക്യാമറ ഉപയോഗിച്ച് 8കേ റസല്യൂഷൻ വീഡിയോകൾ 120, 150 എഫ്.പി.എസ്. ആയും 4കേ റസല്യൂഷൻ വീഡിയോകൾ 300, 240 എഫ്. പി. എസ്. ആയിട്ടും ചിത്രീകരിക്കാൻ സാധിക്കും. ഈ ക്യാമറ ഉപയോഗപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ബീസ്റ്റ്. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ ആണ് ഈ വിവരങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറി വഴി ആരാധകരെ അറിയിച്ചത്.

അടുത്തവർഷം ഏപ്രിലിൽ ആയിരിക്കും സിനിമയുടെ റിലീസ് നടക്കുന്നത്. സെൽവരാഘവൻ ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ഇതിനുപുറമേ മലയാളികളുടെ പ്രിയപ്പെട്ട ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണം കഴിഞ്ഞാലുടൻ തന്നെ സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ പുറത്തുവരുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സിനിമയിലെ ആദ്യ സിംഗിൾ ഡിസംബർ മാസത്തിൽ തന്നെ ഉണ്ടാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Athul

Recent Posts

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

4 mins ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

24 mins ago

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

1 hour ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

1 hour ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

2 hours ago