ഇപ്പോള്‍ മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന നടന്മാരില് ഒരാളാണ് ബേസില്‍ ജോസഫ്. സിനിമയുടെ പിന്നണിയില്‍ നിന്ന് മുന്നണിയിലേക്ക് എത്തിയപ്പോള്‍ അവിടെ വിജയം നേടാനും ഈ താരത്തിന് സാധിച്ചു. ഈ അടുത്ത് റിലീസ് ചെയ്ത ബേസില്‍ ചിത്രങ്ങളെല്ലാം മികച്ച പ്രതികരണം നേടി. ഇപ്പോഴിതാ ഭാര്യയെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ബേസിലും എലിസബത്തും തമ്മിലുള്ള വിവാഹം.
തന്നെ ഏറ്റവും നന്നായി മനസ്സിലാക്കിയ വ്യക്തികളില്‍ ഒരാളാണ് എലിസബത്തെന്ന് ബേസില്‍ പറയുന്നു. പ്രശ്നങ്ങളും ആശങ്കകളും ഒക്കെ വരുമ്പോള്‍ എലിസബത്തിനോട് പറയാറുണ്ടെന്ന് താരം പറയുന്നു. ഏതൊരു പ്രതിസന്ധിഘട്ടം വന്നാലും ആദ്യം വിളിക്കുന്നത് ഭാര്യയെയാണ്. പക്വതയോടെയാണ് എലിസബത്ത് തീരുമാനങ്ങള്‍ എടുക്കുന്നത്. അവളോട് എനിക്ക് എല്ലാ കാര്യങ്ങളിലും ബഹുമാനം തോന്നിയിട്ടുണ്ട്.
ടെന്‍ഷന്‍ വന്നാല്‍ ഞാന്‍ അവളെ വിളിച്ചു കാര്യം പറയും. ഞാനൊന്ന് ആലോചിക്കട്ടെ എന്നായിരിക്കും അവളുടെ ആദ്യത്തെ മറുപടി. അത് കഴിഞ്ഞ് വിളിച്ച് പക്വതയോടെ അഭിപ്രായം പറയും. പറയുന്ന കാര്യങ്ങള്‍ കൃത്യമായിരിക്കും. അവള് പറഞ്ഞ കാര്യങ്ങള്‍ ഇതുവരെ തെറ്റിയിട്ടില്ല എന്നും ബേസില്‍ പറയുന്നു.
ഇത് എലിസബത്ത്. എലി എന്ന് വിളിക്കും. ഏഴ് വര്‍ഷം മുന്‍പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് മുതല്‍ എന്നെ സഹിക്കാന്‍ തുടങ്ങിയതാണ്. ദേ ഇപ്പൊ ജീവിത കാലം മുഴുവന്‍ സഹിച്ചോളാം എന്നും വാക്കു തന്നു . അത് കൊണ്ട് ഞങ്ങള്‍ വീട്ടുകാരോടൊക്കെ ആലോചിച്ചു ആ തീരുമാനം അങ്ങെടുത്തു. കല്യാണം. പണ്ടാരോ പറഞ്ഞ പോലെ ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ. രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുകയാണ് . അനുഗ്രഹിക്കണമെന്നായിരുന്നു വിവാഹത്തെക്കുറിച്ച് ബേസില്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.