മലയാളത്തിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബേസില്‍, മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി പോലെ മികച്ച ചിത്രങ്ങളാണ് മലയാള സിനിമക്ക് സമ്മാനിച്ചിട്ടുള്ളത്.
സംവിധായകനെ കൂടാതെ നടന് എന്ന നിലയിലും ആരാധകരുടെ ഇഷ്ടം കവര്‍ന്ന ബേസില്‍ പുതിയ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ്. താനും ഭാര്യ എലിസബത്തും മാതാപിതാക്കളായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബേസില്‍.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് തങ്ങള്‍ക്ക് കുഞ്ഞ് ജനിച്ച സന്തോഷം ബേസില്‍ അറിയിച്ചത്. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് ബേസില്‍ ജോസഫ് ഈ സന്തോഷം അറിയിച്ചത്.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് എലിസബത്തും ബേസിലും.2017ലാണ് ഇരുവരും വിവാഹിതരാകുന്നത്. എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ എലിസബത്ത് ബേസിലിന്റെ ജൂനിയറായിരുന്നു. റാഗിങ്ങിലൂടെയാണ് ബേസില്‍ എലിസബത്തിനെ ആദ്യമായി പരിചയപ്പെട്ടത് എന്ന് ബേസില്‍ പറഞ്ഞിട്ടുണ്ട്.
കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധാനം ആരംഭിച്ച ആളാണ് ബേസില്‍, പിന്നീട് ഗോദ, മിന്നല്‍ മുരളി എന്നീ സിനിമകള്‍ ഒരുക്കി. നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.
സഹതാരമായും നായകനായും നിരവധി സിനിമകളില്‍ അഭിനയിച്ചു.ജയജയജയജയഹേ ആണ് ബേസില്‍ നായകനായി എത്തിയ പുതിയ ചിത്രം. നിരവധി സിനിമകളാണ് റിലീസിന് കാത്തിരിക്കുന്നതും.