Celebrity news

ഇതൊക്കെ കാണുമ്പോൾ ഇവരെന്താ പൊട്ടന്മാരാണോ എന്ന് തോന്നാറുണ്ട്.കല്യാണം കഴിഞ്ഞ് ഇത്രേം കാലം വിഷയങ്ങൾ ഇല്ലായിരുന്നു; ഇപ്പോൾ ആണ് നിറമില്ല, സൗന്ദര്യമില്ല എന്ന ചിന്ത വരുന്നത് അല്ലേ,ബഷിയോട് ആരാധികയുടെ ചോദ്യം

ബിഗ് ബോസ് താരം ബഷീർ ബഷിയേയും കുടുംബത്തെയും മലയാളികൾക്ക് സുപരിചിതമാണ്.സമൂഹത്തിൽ നിന്നും ഒരുപാട് അവഗണനകൾ തുടക്ക സമയത്ത് ഇവർ നേരിട്ടിരുന്നുവെങ്കിലും, പിന്നെ പയ്യെ പയ്യെ ഇരുവരും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആയി മാറി.ബഷിയ്ക്ക് കുടുംബത്തോടുള്ള സ്നേഹവും, അവരെ ഒരുപോലെ ഒരു വ്യത്യാസവും ഇല്ലാതെ നോക്കി കാണുന്നതുമാണ് അദ്ദേഹത്തോടുള്ള മതിപ്പ് ആരാധകർക്ക് കൂടാൻ കാരണവും. എങ്കിലും ചില മോശം കമന്റുകൾ ഇവരുടെ വീഡിയോയിൽ പതിവ് കാഴ്ചയാണ്. അത്തരത്തിൽ കഴിഞ്ഞദിവസവും ഉണ്ടായി ചിലത്. ബഷീറിന്റെ ഏറ്റവും ഇളയമകൻ ഇബ്രുവിന്റെ ഒന്നാം പിറന്നാൾ ആയിരുന്നു ഇക്കഴിഞ്ഞദിവസം. അതി ഗംഭീരമായി നടന്ന ചടങ്ങിൽ ആണ് ഒന്നാം പിറന്നാൾ കുടുംബം ആഘോഷിക്കുന്നത്.

- Advertisement -

വീടിന്റെ പുറത്തുള്ള ഒരു റിസോർട്ടിൽ ആയിരുന്നു പിറന്നാൾ സൽക്കാരം ഒരുക്കിയത്. വീടിന്റെ പാല് കാച്ചൽ കഴിഞ്ഞാൽ കുടുംബത്തിൽ നടന്ന ഏറ്റവും വലിയ ചടങ്ങു തന്നെ ആയിരുന്നു ഇളയമകന്റെ പിറന്നാൾ സത്ക്കാരം എന്ന് ബഷീർ തന്നെ സമ്മതിച്ചിരുന്നു. മാത്രമല്ല വരാൻ പോകുന്ന സുന്നത്ത് കല്യാണം ഇതിനേക്കാൾ ഗംഭീരമായിരിക്കും എന്ന സൂചനയും നൽകി.ഇബ്രുവിന്റെ പിറന്നാളിന് ആരാധകരും, ബഷീറിന്റെയും രണ്ടു ഭാര്യമാരുടെയും കുടുബം നേരത്തെ തന്നെ റിസോർട്ടിൽ എത്തിയിരുന്നു. ചടങ്ങു നടക്കുന്നതിന്റെ മുൻപേയുള്ള വീഡിയോ മഷൂറ അവരുടെ ചാനലിൽ പങ്കിടുകയും ചെയ്തു. ഇതിനിടയിൽ ആണ് സുഹാന ഇവരുടെ തന്നെ ഒരു ബ്യൂട്ടി പ്രോഡക്ട് മുഖത്ത് തേച്ചതിനെക്കുറിച്ചും അവരുടെ മുഖത്ത് അതിനു ശേഷമായുള്ള മാറ്റത്തെ കുറിച്ചുമെല്ലാം ബഷീർ പറയുന്നുണ്ട്.

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മാറ്റം സുഹാനയുടെ ഫേസിൽ ഉണ്ടായി എന്നാണ് ബഷീർ പറഞ്ഞത്. മാത്രമല്ല തങ്ങൾ ഉണ്ടാക്കുന്ന ഒരു ഉത്പന്നം നമ്മുടെ വീട്ടിൽ തന്നെ പരീക്ഷിച്ച ശേഷം പുറത്തുള്ള ആളുകളിലേക്ക് എത്തിക്കുന്നതാണ് നല്ലതെന്നും നല്ല അർത്ഥത്തോടെയാണ് അദ്ദേഹം പറഞ്ഞതും. എന്നാൽ പൊതുവെ ഇരുണ്ട പ്രകൃതക്കാരിയായ സുഹാനയുടെ നിറത്തെ ആണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് എന്നാണ് ഒരു പക്ഷം ആളുകളുടെ സംസാരം, അതിനിടയിൽ ഒരു ആരാധിക പങ്കുവച്ച കമന്റ് ആണ് ഇപ്പോൾ ശ്രദ്ധേയം ആകുന്നത്.കല്യാണം കഴിഞ്ഞു ഇത്രേം കാലം സ്കിൻ ടോണിനെക്കുറിച്ച് നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലേ എന്ന ചോദ്യത്തോടെയാണ് ഇവർ കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ കമ്പാരിസൺ വന്നപ്പോ അവരുടെ പല്ലു പോരാ, തടി കൂടുതൽ സ്കിൻ ബ്ലാക്ക് എന്നതൊക്കെ വിഷങ്ങൾ ആയോ എന്നാണ് ആരാധികയുടെ ചോദ്യം മാത്രമല്ല ലജ്ജതോന്നുന്നു. ഒരു മാറ്റവും വരുത്താതെ തന്നെ അവൾ സുന്ദരിയാണ്. ചർമ്മത്തിൻ്റെ നിറം അവർക്ക് ജന്മനാ ഉള്ള ഒന്നാണ്. ചില ക്രീം കൊണ്ട് മാറുന്ന ഒന്നല്ല. അവൾ നിങ്ങളുടെ കുട്ടികളുടെ അമ്മയാണ്. നിങ്ങൾക്ക് ഒരു കൗമാരക്കാരിയായ മകളുണ്ട്, അവളുടെ പിതാവ് താൻ പ്രണയിച്ച ഒരു സ്ത്രീയിൽ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ കണ്ടാണ് വളരുന്നത് എന്നും ഇവർ കമന്റിലൂടെ പറയുന്നുണ്ട്. എന്നാൽ മുൻപും പലവട്ടം കുടുംബത്തിന് എതിരെ മോശം കമന്റുകൾ വന്നപ്പോഴും ബഷിയോ ഭാര്യമാരോ പ്രതികരിച്ചിട്ടില്ല.

Anusha

Recent Posts

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

3 mins ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

25 mins ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

33 mins ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

57 mins ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

1 hour ago

അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നു, പതിറ്റാണ്ടുകൾക്ക് മുൻപ് വെള്ളത്തിൽ മുങ്ങിയ പാലം വീണ്ടും ദൃശ്യമായി, സംഭവം കേരളത്തിൽ

വളരെ കൗതുകകരമായ ഒരു കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. അമ്പലവയൽ എന്ന സ്ഥലത്തുനിന്നും ആണ് ഈ കാഴ്ച കാണുന്നത്. ഇവിടെ…

2 hours ago