Celebrity news

അതിന്റെ സത്യകഥ അറിയുമ്പോള്‍ വെറുപ്പും അറപ്പും തോന്നുന്നു. എലിസബത്തിനെ വെച്ച് ഒരു താരതമ്യവും വേണ്ട. ഒരഭിമുഖത്തിലും അവളെക്കുറിച്ച് പറഞ്ഞിട്ടില്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് നടൻ ബാല.അമൃതയുമായി വേർപിരിയാനുണ്ടായ കാരണം താൻ കാണാൻ പാടില്ലാത്ത ചില കാഴ്ചകൾ കണ്ടത് കൊണ്ടാണെന്നാണ് ബാല പറഞ്ഞത്. തന്റെ മകളെ കാണിക്കാൻ മുൻ ഭാര്യ തയ്യാറാകുന്നില്ലെന്നും ഒരിക്കൽ പോലും മകളെ കാണാൻ അനുവദിച്ചിട്ടില്ലെന്നും ബാല ആരോപിച്ചിരുന്നു.ഇപ്പോഴിതാ വീണ്ടും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ബാല. ഫ്ലവേഴ്സ് 1 കോടി പരിപാടിയിലാണ് ബാല മനസ് തുറക്കുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ ദാമ്പത്യ ബന്ധത്തിലുണ്ടായ പാളിച്ചകൾ ബാലയുടെ കരിയറിനെ ബാധിച്ചോയെന്ന ഷോയുടെ അവതാരകൻ ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് മനുഷ്യന് ജീവിത്തിൽ വേണ്ടത് മനസമാധാനമാണ് എന്നായിരുന്നു ബാലയുടെ മറുപടി.

- Advertisement -

മരണത്തില്‍ നിന്നും തിരിച്ചുവന്ന ആളാണ് ബാല. ബാല കഴിഞ്ഞു എന്ന് പറഞ്ഞവരടക്കമുണ്ട് എന്ന് ചോദ്യത്തിന് ഞാന്‍ മരിക്കാന്‍ കിടന്നപ്പോള്‍ എത്രപേര്‍ എന്നോടുള്ള സ്‌നേഹത്തോടെ വന്നു, എത്ര പേര്‍ പേടിയില്‍ വന്നു, എത്ര പേര്‍ പലതും നേടാന്‍ വന്നു എന്നാണ് ബാലയുടെ മറുപടി.വളര്‍ന്നു വരുമ്പോള്‍ ചില ബന്ധങ്ങള്‍ എന്തിനാണ് ഉണ്ടായത് എന്ന് ചിന്തിക്കുമ്പോള്‍, അതിന്റെ സത്യകഥ അറിയുമ്പോള്‍ വെറുപ്പും അറപ്പും തോന്നും എന്നും ബാല പറയുന്നുണ്ട്.ബാലയുടെ ആരോപണങ്ങൾക്കെതിരെ മറുപടിയുമായി അമൃത സുരേഷും രംഗത്തെത്തിയിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ബാലയുടെ പ്രതികരണങ്ങൾ എന്നാണ് അമൃത തുറന്നടിച്ചത്. മകളെ കാണാൻ കോടതി നിർദ്ദേശിച്ച രീതിയിൽ ഒരിക്കൽ പോലും ബാല സമീപിച്ചിട്ടില്ലെന്നും തനിക്കെതിരെ ഇനിയും അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചാൽ നിയമനടപടിയുമായി മുന്നോട്ട് പോകും എന്നുമായിരുന്നു അമൃത പറഞ്ഞത്.

ബാലയുടെ ഭാര്യ എലിസബത്തുമായി അദ്ദേഹം വേർപിരിഞ്ഞ് കഴിയുകയാണെന്ന അഭ്യൂഹം ഉണ്ട്. അമൃതയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും ഒരിക്കൽ പോലും എലിസബത്തിനെ കുറിച്ച് ബാല മോശമായി സംസാരിച്ചിട്ടില്ല. ‘എലിസബത്തിനെ വെച്ച് ഒരു താരതമ്യവും വേണ്ട. ഒരഭിമുഖത്തിലും അവളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. അവളെ പോലെ നല്ല സ്വഭാവമുള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്നു നടക്കും, പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാൽപോലും അവളെക്കുറിച്ച് കുറ്റം പറയാൻ കഴിയില്ല.

Anusha

Recent Posts

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

2 hours ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

4 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

4 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

15 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

16 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

16 hours ago