Film News

ബാലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മിഥുൻ രമേശ്; താരത്തിന്റെ വാക്കുകൾ കേട്ടോ, ഒറ്റപ്പെട്ട് ബാല

ഉണ്ണി മുകുന്ദനെ നായകനാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത പുതിയ ചിത്രമായിരുന്നു ഷെഫീക്കിന്റെ സന്തോഷം. ഉണ്ണിമുകുന്ദന്റെ നിർമ്മാണ കമ്പനി തന്നെയായിരുന്നു ചിത്രം നിർമ്മിച്ചതും.

- Advertisement -

ചിത്രത്തിൽ നടൻ ബാലയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. തിയേറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് ചിത്രം.

ഇതിനിടയിൽ കഴിഞ്ഞ ദിവസം ചിത്രം വിവാദത്തിൽ അകപ്പെട്ടിരുന്നു. ഉണ്ണിമുകുന്ദനെതിരെ നടൻ ബാല രംഗത്ത് വന്നതോടെയാണ് ചിത്രം വിവാദങ്ങളിൽ ഇടം നേടിയത്.

സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം തരാതെ ഉണ്ണി മുകുന്ദൻ പറ്റിച്ചു എന്നായിരുന്നു ബാലയുടെ ആരോപണം. സിനിമ മികച്ച രീതിയിൽ പ്രദർശനം തുടരുകയും സാറ്റലൈറ്റ് ഒറ്റിറ്റി അവകാശങ്ങൾ കോടി കണക്കിന് രൂപയ്ക്ക് വിറ്റു പോവുകയും ചെയ്തിട്ടും തനിക്കും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർക്കും ഉണ്ണിമുകുന്ദൻ പ്രതിഫലം നൽകിയില്ല എന്നായിരുന്നു ബാലയുടെ ആരോപണം.

ഒരു സ്വകാര്യ മാധ്യമത്തിനോട് ആയിരുന്നു ബാല ഇക്കാര്യം തുറന്നു പറഞ്ഞ് എത്തിയത്. സിനിമയിൽ അഭിനയിച്ച സ്ത്രീകൾക്ക് മാത്രമാണ് ഉണ്ണിമുകുന്ദൻ പ്രതിഫലം നൽകിയതെന്നും ബാല ആരോപിച്ചിരുന്നു.

ബാലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ ശ്രദ്ധ നേടി. എന്നാൽ വിഷയത്തിൽ ബാലയെ തള്ളി ഈ സിനിമയുടെ സംവിധായകൻ അനൂപ് പന്തളം രംഗത്ത് എത്തി.

സിനിമ സംവിധാനം ചെയ്തതിന് തനിക്ക് ഉണ്ണി മുകുന്ദൻ പണം നൽകി എന്ന് സംവിധായകൻ പറഞ്ഞിരുന്നു. ചിത്രത്തിന്റെ മറ്റ് അണിയ പ്രവർത്തകർക്കും പണം നൽകിയെന്നാണ് തന്റെ അറിവ് എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

സിനിമയുടെ ലൈൻ പ്രൊഡ്യൂസർ, ബാലയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ സഹോദരനെ പോലെയാണെന്നും അതിനാൽ തനിക്ക് സിനിമയിൽ അഭിനയിക്കാൻ പണം വേണ്ട എന്നും പറഞ്ഞാണ് ബാല സിനിമയിൽ അഭിനയിച്ചത് എന്ന് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ പറഞ്ഞത്.

എന്നാൽ ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് ബാലക്ക് 2 ലക്ഷം രൂപ നൽകി എന്നും ലൈൻ പ്രൊഡ്യൂസർ പറഞ്ഞിരുന്നു. ബാലയുടെയും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരുടെയും പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ആരെ വിശ്വസിക്കണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുകയാണ് മലയാളികൾ.

ഇതിനിടയിൽ ഇപ്പോഴിതാ ബാലയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചെത്തിയിരിക്കുകയാണ്നടനും അവതാരകനുമായ മിഥുൻ രമേശ്.

ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി എന്നായിരുന്നു മിഥുന്റെ പ്രതികരണം. സംവിധായകന്‍ അനൂപ് പന്തളം പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കമന്റ് ആയാണ് മിഥുന്‍ രമേശ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

”നമ്മളെല്ലാരും ഒന്നിച്ചു ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി” എന്നാണ് സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ മിഥുന്‍ രമേശ് കമന്റായി കുറിച്ചിരിക്കുന്നത്.

എന്തായാലും വിഷയത്തിൽ ബാല ഒറ്റപ്പെട്ടിരിക്കുന്നു എന്നാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

Abin Sunny

Recent Posts

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

25 mins ago

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

1 hour ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

14 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

14 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

14 hours ago