Film News

തട്ടിപ്പുനടത്തിയ മോൻസൺ മാവുങ്കലിനെതിരായ പരാതി പിൻവലിക്കാൻ പ്രശസ്ത നടൻ ബാല ഇടപെട്ടു എന്ന് റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ ദിവസമാണ് മോൻസൺ മാവുങ്കൽ എന്ന വ്യക്തിയെ കുറിച്ചുള്ള അത്ഭുതാവഹമായ കഥകൾ കേരളം കേട്ട് തുടങ്ങിയത്. മലയാളികൾ എല്ലാവരും തന്നെ ഒരു പോലെ ഞെട്ടി ഇരിക്കുകയാണ് ഇപ്പോൾ. കോടികളുടെ തട്ടിപ്പ് നടത്തി എന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. എന്നാൽ ഞെട്ടിപ്പിച്ചത് ഇതൊന്നുമല്ല. ഇയാൾ പറ്റിച്ചത് രാഷ്ട്രീയ വ്യവസായ മേഖലയിലെ പ്രമുഖരെ ആണ്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ വരെ ഇദ്ദേഹം പറ്റിച്ചു. ഒരു പുരാവസ്തു പ്രേമിയാണ് താനെന്നാണ് മോൺസൻ മാവുങ്കൽ എല്ലാവർക്കും ഇടയിൽ അറിയപ്പെടുന്നത്. ഇയാളുടെ ജീവിതശൈലിയും വളരെ ലക്ഷ്വറി ആണ്. കണ്ടുനിൽക്കുന്ന ആരും അന്തം വിട്ടു പോകുന്ന അവസ്ഥ. വലിയ വലിയ പണക്കാർ പോലും ഇയാളുടെ ജീവിതശൈലി കണ്ട് അമ്പരന്നിട്ടുണ്ട്. വൻ തുകകൾ പല ബിസിനസുകാരിൽ നിന്നും സമാഹരിച്ചു തട്ടിപ്പ് നടത്തി എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്

- Advertisement -

ഇത് പുറത്തുവന്നതോടെ നിരവധി പേരാണ് ഇദ്ദേഹത്തിനെതിരെ പരാതി കൊടുക്കുന്നത് എന്നും പറയപ്പെടുന്നു. പോലീസിൻറെ സുരക്ഷയും ഇദ്ദേഹത്തിനുള്ളത് ആയി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പിന്നീട് അത് പിൻവലിച്ചു എന്നും റിപ്പോർട്ടുകൾ വന്നു. ഇദ്ദേഹത്തിൻറെ വീടിൻറെ മുൻപിൽ പോലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചിരുന്നു. വിവാദമായതോടെ അതും എടുത്തു മാറ്റപ്പെട്ടു. ലോകത്തിൻറെ പല കോണുകളിൽനിന്നുമാണ് താൻ പുരാവസ്തുക്കൾ കണക്ട് ചെയ്യുന്നത് എന്നാണ് അയാളുടെ അവകാശവാദം. ഇങ്ങനെ നിരവധി പുരാവസ്തുക്കൾ എന്ന് പറയപ്പെടുന്ന സാധനങ്ങൾ പലർക്കായി ഇദ്ദേഹം വലിയ വിലക്ക് വിട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലേക്ക് ഇടപാടുകൾ നടത്താൻ ആണെന്ന് പേരിൽ വലിയ വലിയ തുകകൾ ഇൻവെസ്റ്റ്മെൻറ് ആയും ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഏറ്റവും പുതിയതായി വന്ന റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത് പ്രശസ്ത നടൻ ബാല ഇദ്ദേഹത്തിന് എതിരായി പരാതി പിൻവലിപ്പിക്കാൻ ഇടപെട്ടു എന്നാണ്. മോൻസനിൻ്റെ മുൻ ഡ്രൈവറായിരുന്നു അജി നെട്ടൂർ. ഇദ്ദേഹവും മോൺസനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതി പിൻവലിപ്പിക്കാൻ ആണ് നടൻ ബാല ഇടപെട്ടത് എന്നാണു സൂചന. ഇവർ തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് വന്നിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതാണ്ട് പത്ത് വർഷക്കാലം മോൺസൻ മാവുങ്കലിൻ്റെ ഡ്രൈവറായിരുന്നു അജി നെട്ടൂർ. ഇദ്ദേഹത്തിൻറെ സുഹൃത്തിനെയും മോൺസൻ തട്ടിപ്പിന് ഇര ആക്കിയിരുന്നു. ഇതോടെ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു.

ഇതേ തുടർന്ന് അജിയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. പോലീസിന് പരാതി നൽകുകയും ചെയ്തു. പോലീസിൻറെ ഭാഗത്തുനിന്നും അജിക്ക് പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇതിനു പിന്നാലെ അജിയും പരാതി നൽകി. ഈ അവസരത്തിലാണ് ബാല ഇടപെട്ടത് എന്നാണു സൂചന. മോൺസൻ മാവുങ്കലിൻ്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ് ബാല. അദ്ദേഹത്തിനെതിരെയുള്ള പരാതി പിൻവലിക്കണം എന്നും സ്നേഹത്തോടെ മുന്നോട്ടു പോകണമെന്നും താരം പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

Anusha

Recent Posts

ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ജാസ്മിൻ ചേച്ചി സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സംസാരിക്കാൻ വരും;നന്ദന

കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും നന്ദന ആയിരുന്നു പുറത്ത് പോയത്.നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക്…

50 mins ago

ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല.അവൻ പോയതോടെ ഞാന്‍ വീണു;ജാസ്മിൻ

എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ…

2 hours ago

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

13 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

13 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

14 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

14 hours ago