Film News

ഒരാള്‍ വയ്യാതെ ഇരിക്കുന്ന സമയത്ത് അയാളുടെ ഭാര്യയോട് ‘ഐ ലവ് യു’ പറയുന്നു; സമൂഹമാധ്യമത്തിലെ ഞരമ്പനെ തുറന്ന് കാട്ടി നടന്‍ ബാലയുടെ ഭാര്യ എലിസബത്ത്

ജീവിതത്തില്‍ ഏറെ വിഷമമേറിയ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയക്കുന്ന ഞരമ്പനെ തുറന്ന് കാട്ടി നടന്‍ ബാലയുടെ ഭാര്യ എലിസബത്ത്. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയായിരുന്നു ഇത്തരം ഞരമ്പന്മാരെ കുറിച്ച് എലിസബത്ത് പറഞ്ഞത്.

- Advertisement -

വിഷമം സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നതെന്നും ഒരു സ്ത്രീയുടെ ഭര്‍ത്താവിന് എന്തെങ്കിലും പറ്റിയാല്‍ ഇങ്ങനെയാണോ ആളുകള്‍ പെരുമാറുകയെന്നും എലിസബത്ത് ചോദിക്കുന്നു.

മോശം മെസ്സേജ് അയച്ചയാളുകളുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പടെ പങ്കുവച്ചായിരുന്നു എലിസബത്തിന്റെ പ്രതികരണം. എലിസബത്തിന്റെ പോസ്റ്റിങ്ങനെ-

”ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്. ഒരു സ്ത്രീയുടെ ഭര്‍ത്താവിന് എന്തെങ്കിലും പറ്റിയാല്‍ ഇങ്ങനെയാണോ ആളുകള്‍ പെരുമാറുക. ഈ സ്‌ക്രീന്‍ഷോട്ട് ഇടാന്‍ കാരണം ഞാന്‍ പറയാം. ഇയാളുടെ ട്രോള്‍ ഗ്രൂപ്പില്‍ പണ്ടൊരു അഞ്ച് ദിവസം ഞാന്‍ ഗ്രൂപ്പ് അഡ്മിന്‍ ആയി ഉണ്ടായിരുന്നു.

എനിക്ക് ട്രോള്‍ ഗ്രൂപ്പ് എന്നു പറഞ്ഞാല്‍ ട്രോള്‍ റിപ്പബ്ലിക് ഇടാന്‍ ആണ് ഇഷ്ടം. പക്ഷേ ”ഒന്ന് അഡ്മിന്‍ ആയി നില്‍ക്കൂ, ഇഷ്ടപ്പെട്ടില്ലെങ്കില്‍ വേണ്ട” എന്നൊക്കെ പറഞ്ഞു ആ ഗ്രൂപ്പില്‍ കയറിയതാണ്. അവരുടെ അഡ്മിന്‍സ് ഗ്രൂപ്പില്‍ ഞാന്‍ ഉണ്ടായിരുന്നു. അതില്‍ ഉള്ള ഒരു ഫേക്ക് ഐഡി എനിക്ക് മോശമായി മെസ്സേജ് ചെയ്തിരുന്നു.

ഞാന്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഈ പറയുന്ന ആള്‍ക്ക് അയച്ചു. ആരാണ് ഈ ഫേക്ക് ഐഡി എന്നു ചോദിച്ചിരുന്നു. അപ്പോള്‍ പുള്ളിക്ക് അറിയില്ല എന്നും അതില്‍ എന്താണ് ഇത്ര തെറ്റ് എന്നും തിരിച്ചു ചോദിച്ചു.

ഞാന്‍ അപ്പോള്‍ തന്നെ ആ ഗ്രൂപ്പില്‍ നിന്നും ഇവരുടെ അഡ്മിന്‍ ഗ്രൂപ്പില്‍ നിന്നും പിന്‍വാങ്ങി. വീണ്ടും ഇതുപോലെ ഇടയ്ക്കു കോള്‍ ചെയ്യാനും അത് പോലെ ഇന്‍സ്റ്റയില്‍ മെസ്സേജ് ചെയ്യാനും ശ്രമിക്കുന്നു.

മറുപടി ഇല്ല എന്നു കണ്ടപ്പോള്‍ എന്റെ ജാഡ കാരണമാണ് ഞാന്‍ ഇപ്പോള്‍ കടന്നു പോകുന്ന അവസ്ഥ അനുഭവിക്കുന്നതെന്ന് പറഞ്ഞു. എന്റെ ഭര്‍ത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെകിലും ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന കുറെ ആളുകള്‍ ഉണ്ട് എന്ന് അറിയാം. നിങ്ങളെയൊന്നും ബ്ലോക്ക് ചെയ്തിട്ട് ഒരു കാര്യമില്ല എന്ന് അറിയാം. ഇപ്പോള്‍ തന്നെ 100 ഫേക്ക് ഐഡി ഉണ്ടല്ലോ.

അതുപോലെ ഒരാള്‍ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത് അയാളുടെ ഭാര്യയോട് ‘ഐ ലവ് യു’ പറയുന്നത് എന്ത് കണ്ടിട്ടാണെന്ന് മനസിലാവുന്നില്ല. ‘എന്താ ബുക്ക് ചെയ്യണോ’, ഈ 4 ദിവസത്തില്‍ 2 പേരാണ് ഇതു പോലെ പറഞ്ഞത്. ഒരാള്‍ ഒരാളോട് ഇഷ്ടമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. പക്ഷേ ഇങ്ങനെയുള്ള അവസ്ഥയില്‍ ഇരിക്കുമ്പോള്‍ എങ്ങനെ പറയാന്‍ തോന്നുന്നു.

ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്ക് ആയാല്‍ പിന്നെ ഈസിയാണ് അല്ലെ കാര്യങ്ങള്‍. ദയവു ചെയ്ത്, ഈ പെണ്ണ് എന്ന് പറഞ്ഞാല്‍ ഉപയോഗിക്കാന്‍ ഉള്ള വസ്തു മാത്രമായി കാണുന്നത് മാറ്റിവയ്ക്കൂ. അവര്‍ക്കും ഈ മനസ്സും വിഷമവും ഒക്കെ ഉണ്ട് എന്ന് കാണുന്നത് നല്ലതായിരിക്കും. പിന്നെ ബാല ചേട്ടന്‍ ഓക്കേ ആണ്. എല്ലാരുടെയും പ്രാര്‍ഥനകള്‍ക്കു നന്ദി.”എലിസബത്ത് പറഞ്ഞു.

Abin Sunny

Recent Posts

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

58 mins ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

1 hour ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

13 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

13 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

13 hours ago