സെപ്റ്റംബര്‍ അഞ്ചിന് ആയിരുന്നു ബാലയുടെ എലിസബത്തിന്റെ വിവാഹ റിസപ്ഷന്. ലളിതമായി നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആയിരുന്നു പങ്കെടുത്തത്. ബാലയുടെ അടുത്ത സുഹൃത്തുക്കളായ ഉണ്ണിമുകുന്ദനും ഇടവേളബാബുവെല്ലാം റിസപ്ഷന് എത്തിയിരുന്നു. വിവാഹശേഷം ബാല തന്റെ വിശേഷം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കൂടാതെ ഭാര്യക്കൊപ്പം ഉള്ള നിരവധി ചിത്രവും താരം പങ്കുവെച്ചിരുന്നു. ഏറെ നാളത്തെ പരിചയത്തിനൊടുവിലാണ് ബാലയും എലിസബത്തും വിവാഹിതരായത്.
കഴിഞ്ഞ ദിവസം ആയിരുന്നു എലിസബത്തിന്റെ പിറന്നാള്‍. ഭാര്യയുടെ പിറന്നാള്‍ ലളിതമായി ആഘോഷിച്ചിരിക്കുകയാണ് ബാല. കേക്കു മുറിച്ചു കൊണ്ട് പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ നടന് പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ഭാര്യക്ക് ബാല സമ്മാനമായി കാര്‍ കൊടുത്തതും അതുപോലെ ബാലയുടെ അമ്മ സ്വര്‍ണ്ണ മാലയും കമ്മലും വാങ്ങി കൊടുത്തതെല്ലാം താരം അറിയിച്ചിരുന്നു. ഇതെല്ലാം വീഡിയോയിലൂടെയാണ് പങ്കുവെക്കാര്‍.
ഇപ്പോള്‍ ഒരു താക്കീത് നല്‍കികൊണ്ട് കൂടിയാണ് ഈ വീഡിയോ ഷേയര് ചെയ്തത്. ഇത് തന്റെ അവസാന താക്കീതാണ് എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിലൂടെ ബാല പറയുന്നത് ഇങ്ങനെ, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. സ്വന്തം ജീവിതം നോക്കൂ. മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടാതെ. പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ പണം കൊടുത്ത് എഴുതിച്ചതാണെന്നും താരം പറയുന്നു . അതേസമയം ഭാര്യയെ ഒന്നും പറയരുതെന്നും അവര്‍ക്ക് മീഡിയയുടെ രീതികള്‍ അറിയില്ലെന്നും നടന് പറഞ്ഞു.
അതേസമയം തങ്ങളുടെ വിവാഹ റിസപ്ഷന്റെ കാര്യം ബാല തന്നെയാണ് അറിയിച്ചത്. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ വിഷമഘട്ടങ്ങളില്‍ എന്നെ പിന്തുണച്ച എന്നോടൊപ്പം നിന്ന എല്ലാവരോടും നന്ദി എന്ന് പറഞ്ഞു കൊണ്ടാണ് താരം ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. പിന്നാലെ സപ്പോര്‍ട്ട് അറിയിച്ച് ആരാധകരും എത്തി.