മിനിസ്ക്രീൻ അവതാരകരിലെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട അവതാരിക ആണ് അശ്വതി ശ്രീകാന്ത്. മലയാളത്തിലെ ഒരുപാട് മികച്ച റിയാലിറ്റി ഷോകളിൽ അശ്വതി ശ്രീകാന്ത് അവതാരികയായി തിളങ്ങി നിന്നിട്ടുണ്ട്. രണ്ടു മക്കളുള്ള അശ്വതി ശ്രീകാന്തിൻറെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചത് ആഗസ്റ്റ് 31, 2021ന് ആയിരുന്നു. താരത്തിൻറെ ആദ്യ കുഞ്ഞിൻറെ പേര് പത്മ എന്നാണ്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം ഒരുപാട് വീഡിയോകൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.
ബേബി കെയറിങ്ങിനെ കുറിച്ചാണ് അശ്വതി ശ്രീകാന്ത് തൻ്റെ യൂട്യൂബ് ചേനലിലൂയുടെ കൂടുതലും പങ്കുവെക്കുന്നത്. ബേബി കേറിങ്ൻറെ ഏറ്റവും ഉദാത്തമായ മാതൃകയാണ് താരത്തിൻ്റെ യൂട്യൂബ് ചാനലിൽ ഉള്ളത്. തൻറെ യൂട്യൂബ് ചാനലിലൂടെ അമ്മ എന്ന നിലയിലുള്ള അനുഭവങ്ങളും ചെറിയ ടിപ്സുകളും ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. താരത്തിൻ്റെ കഴിഞ്ഞ വീഡിയോയിൽ ടമ്മി ടൈം ഉൾപ്പെടെയുള്ള പലർക്കും പരിചിതമല്ലാത്ത സംഗതികളെക്കുറിച്ച് ഒരു വീഡിയോ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു.
എല്ലാ മാതാപിതാക്കൾക്കും ഉള്ള സംശയമാണ് കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കണോ വേണ്ടയോ എന്ന്. എന്നാൽ അതിന് ഒരു ഉത്തരവുമായി എത്തിയിരിക്കുകയാണ് അശ്വതി. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കുന്ന അതിനൊപ്പം പലരും കൽക്കണ്ടം ഒക്കെ ഇട്ട് വെള്ളം കൊടുക്കാറുണ്ട്, എന്നാൽ ശരിക്കും അതിൻറെ ആവശ്യമില്ലെന്ന് അശ്വതി തൻ്റെ വീഡിയോയിൽ പറയുന്നു.
ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് അവരുടെ ശരീരത്തിൽ ആവശ്യമുള്ള വെള്ളം ഉണ്ടാകുമെന്നും, അതുകൊണ്ട് വെള്ളം കൊടുക്കേണ്ട ആവശ്യമില്ല എന്നും താരം പറയുന്നു. അമിതമായ വെള്ളം കുട്ടികളിലെ ശരീരത്തിൽ ചെന്നാൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാകും എന്നും കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ മുലപ്പാലിലൂടെ കിട്ടുന്നുണ്ടെന്നും അശ്വതി ഓർമിപ്പിക്കുന്നു.