Film News

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ബാബുരാജും വാണി വിശ്വനാഥും, എന്തേ ഇത്ര വൈകിയത് എന്ന് പ്രേക്ഷകർ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വാണിവിശ്വനാഥ്. ഏഴു വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് താരം. നടനും ഭർത്താവുമായ ബാബുരാജ് ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്നു. “ദി ക്രിമിനൽ ലോയർ” എന്നാണ് സിനിമയുടെ പേര്. ഒരു ക്രൈം ത്രില്ലർ ആയിട്ടാണ് സിനിമ ഒരുക്കുന്നത്.

- Advertisement -

ജിതിൻ ജിത്തു ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നവാഗതനായ സംവിധായകനാണ് ഇദ്ദേഹം. ഉമേഷ് എസ് മോഹൻ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. തേർഡ് ഐ മീഡിയ മേക്കേഴ്സ് ഫിലിം ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. സിനിമാ മേഖലയിലുള്ള നിരവധി പ്രമുഖ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നാണ് നിലവിൽ അറിയാൻ സാധിക്കുന്നത്.

“വീണ്ടും മലയാളി പ്രേക്ഷകരെ കാണാൻ പോകുന്നു എന്നതിൽ ഒരുപാട് സന്തോഷം. തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെ ആണ് എന്നതും കൂടുതൽ സന്തോഷം നൽകുന്നു. ഇത്തരത്തിലൊരു കഥാപാത്രത്തിനുവേണ്ടി വാണി ചേച്ചി കാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിക്കുന്നു. എന്നാൽ അങ്ങനെയല്ല, വ്യക്തിപരമായ ചില കാര്യങ്ങൾക്ക് വേണ്ടി സിനിമ മാറ്റിവെച്ചു എന്നതായിരുന്നു സത്യം. തിരിച്ചു വന്നപ്പോൾ അത് നല്ല കഥാപാത്രത്തിലൂടെ ആയി എന്നത് ഒരു നിമിത്തം മാത്രം” – വാണിവിശ്വനാഥ് പറയുന്നു.

“ക്രൈം ത്രില്ലർ സിനിമകളുടെ വലിയ ആരാധിക ആണ് ഞാൻ. ഈ ഒരു ത്രെഡ് കേട്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു. എൻറെ കഥാപാത്രം പോലെ ബാബു ചേട്ടൻ അവതരിപ്പിക്കുന്നതും നല്ലൊരു കഥാപാത്രത്തെ ആണ്. സോൾട്ട് ആൻഡ് പേപ്പർ, ജോജി എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ പോലെ തന്നെ നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വേഷം തന്നെ ആകും ഈ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നത്” – വാണി വിശ്വനാഥ് കൂട്ടിച്ചേർത്തു.

Athul

Recent Posts

ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ജാസ്മിൻ ചേച്ചി സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സംസാരിക്കാൻ വരും;നന്ദന

കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും നന്ദന ആയിരുന്നു പുറത്ത് പോയത്.നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക്…

5 hours ago

ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല.അവൻ പോയതോടെ ഞാന്‍ വീണു;ജാസ്മിൻ

എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ…

6 hours ago

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

17 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

18 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

18 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

18 hours ago