മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. വില്ലനായും നായകനായും തിളങ്ങിയ താരം മലയാളം കൂടാതെ വിവിധ സൗത്ത് ഇന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ്-വിജയം കൂട്ടുകെട്ടില്‍ എത്തുന്ന ലിയോ എന്ന ചിത്രത്തിലാണ് ബാബു ആന്റണി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതിനിടയില്‍ ഇപ്പോഴിത വിജയിയെ കുറിച്ച് നടന് ബാബു ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ബാബു ആന്റണിയുടെ വാക്കുകള്‍.
ലിയോ സെറ്റില്‍ നിന്നും വിജയിയ്ക്ക് ഒപ്പമെടുത്ത ഫോട്ടോ സഹിതം ആണ് ബാബു ആന്റണി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എളിമയും സ്നേഹവും ഉള്ള ആളാണ് വിജയ് എന്നും തന്റെ ഫാന്‍ ആണെന്ന് അദ്ദേഹം പറഞ്ഞുവെന്നും ബാബു ആന്റണി പോസ്റ്റില്‍ പറഞ്ഞു.
‘മറ്റാരുമല്ല, ഇളയ ദളപതി വിജയ് സാറിനൊപ്പം. അദ്ദേഹം വളരെ എളിമയും സ്നേഹവും ഉള്ള ആളാണ്. എന്റെ പൂവിഴി വാസലിലെ, സൂര്യന്, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകള്‍ താന്‍ ശരിക്കും ആസ്വദിച്ചുവെന്നും അദ്ദേഹം എന്റെ ആരാധകനാണെന്നും പറഞ്ഞത് എനിക്ക് വളരെ സന്തോഷമായി.
ആ വാക്കുകള്‍ കേട്ട് ഞാന്‍ നന്നേ ഞെട്ടി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. കൂടാതെ ലോകേഷ് സാറില്‍ നിന്നും യൂണിറ്റിലെ പലരും. അത്തരമൊരു അനുഗ്രഹം. വിജയ് സാറിനെയും എല്ലാവരെയും ഞാന്‍ ആദ്യമായാണ് കാണുന്നതും’, എന്നാണ് ബാബു ആന്റണി കുറിച്ചത്.
വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ശ്രദ്ധ നേടിയ ചിത്രമാണ് ലിയോ. ലിയോയില്‍ തൃഷ ആണ് ചിത്രത്തില്‍ നായിക.
ഗൗതം വാസുദേവ് മേനോന്, അര്ജുന്, മാത്യു തോമസ്, മിഷ്കിന്, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും വേഷമിടുന്നു. വിജയ്യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’യ്ക്കുണ്ട്.