Film News

മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന ആഗ്രഹത്തോടെ ബാംഗ്ലൂര്‍ പോയി, തിരിച്ചുവരുമ്പോള്‍ ചെറുതായി ഒന്ന് പെട്ടു ; ആ കഥ പറഞ്ഞ് ആതിര

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ആതിര മാധവ്. പരമ്പര കുടുംബവിളക്കിലൂടെയാണ് ആതിര ശ്രദ്ധിക്കപ്പെട്ടത്. ആദ്യം നെഗറ്റീവ് റോളില്‍ തിളങ്ങിയ ആതിര പിന്നീട് പോസിറ്റീവ് കഥാപാത്രത്തിലേക്ക് എത്തുകയായിരുന്നു. ഇതിനിടെയായിരുന്നു താരത്തിന്റെ വിവാഹം. വിവാഹശേഷവും സീരിയലില്‍ സജീവമാണ് ആതിര. കഴിഞ്ഞദിവസം ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായി എത്തിയ പറയാം നേടാം എന്ന പരിപാടിയില്‍ ആതിര പങ്കെടുത്തിരുന്നു . സിനിമാ ജീവിതത്തെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചുമാണ് ഇതില്‍ താരം സംസാരിച്ചത്. ഇതിനിടെ താന്‍ നടന്‍ മോഹന്‍ലാലിനെ കാണാന്‍ ബാംഗ്ലൂര്‍ വരെ പോയതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു.

- Advertisement -

താന്‍ ഒരു മോഹന്‍ലാല്‍ ആരാധികയാണ്. ലാലേട്ടനെ കാണണുമെന്ന ആഗ്രഹത്തോടെ ബാംഗ്ലൂര്‍ പോവുകയായിരുന്നു. ആ സമയത്താണ് ചിത്രം ബിഗ് ബ്രദറിന്റെ ഷൂട്ട് നടക്കുന്നത്. അങ്ങനെ അവിടേക്ക് പോവുകയായിരുന്നു ഒടുവില്‍ ആതിര മോഹന്‍ലാലിനെ കാണുകയും ഫോട്ടോ എടുക്കുകയും ചെയ്തു.
സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഒരു വ്യക്തിയെ പരിചയമുണ്ടായിരുന്നുവെന്നും അദ്ദേഹം വഴിയാണ് മോഹന്‍ലാലിനെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചതെന്നും ആതിര പറയുന്നു.

താരം പറഞ്ഞത് ഇങ്ങനെ .. ഞാന്‍ വലിയൊരു മോഹന്‍ലാല്‍ ഫാന്‍ ആണ് ,അദ്ദേഹത്തെ കാണണം എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് , മോഹന്‍ലാലിന്റെ സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ഒരു ചേട്ടനെ പരിചയമുണ്ടായിരുന്നു. ചിത്രം ബിഗ് ബ്രദറിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ആയിരുന്നു പോയത്. ബാംഗ്ലൂരില്‍ തനിക്കൊരു സ്ഥലവും പരിചയമില്ല, ഭര്‍ത്താവ് അവിടെ ആയിരുന്നു ജോലി ചെയ്തിരുന്നത്. ലാലേട്ടനെ നേരിട്ട് കണ്ടപ്പോള്‍ ഒന്നും സംസാരിക്കാന്‍ സാധിച്ചിരുന്നില്ല ഒരു ഷോക്കായിരുന്നു. അങ്ങനെ അദ്ദേഹത്തോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്തു തിരിച്ചു വരികയായിരുന്നു , എന്നാല്‍ വരുന്ന വഴി രണ്ടുമണിക്കൂറോളം ബാംഗ്ലൂര്‍ നഗരത്തിലെ ട്രാഫികില്‍ കുടുങ്ങുകയും ചെയ്തിരുന്നു ആതിര പറഞ്ഞു.

അതേസമയം ലൂസിഫറില്‍ വളരെ ചെറിയൊരു കഥാപാത്രത്തില്‍ ആതിര എത്തിയിരുന്നത്. ഇതില്‍ ടോവിനോയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു തന്റെ കഥാപാത്രമെന്ന് ആതിര വെളിപ്പെടുത്തിയിരുന്നു.

 

Anusha

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

2 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

3 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

4 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

4 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

5 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

7 hours ago