Film News

കുടുംബവിളക്കിൽ നിന്നും ആതിര എന്ന ഡോക്ടർ അനന്യ പിന്മാറുന്നു? വ്യാജപ്രചരണം ആണെന്ന് കരുതി ആശ്വസിക്കാൻ വരട്ടെ, വേറെ ഒരു പ്രശ്നം കൂടിയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക് പറയുന്നത്. മീരാ വാസുദേവ് എന്ന നടിയാണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത് എങ്കിലും കഥയിലെ മറ്റുള്ള കഥാപാത്രങ്ങൾക്ക് എല്ലാം തന്നെ തുല്യപ്രാധാന്യം പരമ്പരയുടെ നിർമാതാക്കൾ നൽകുന്നുണ്ട്. പരമ്പരയിലെ മറ്റ് കഥാപാത്രങ്ങൾക്ക് എല്ലാംതന്നെ അവരുടേതായ വ്യക്തിപരമായ ഒരു സ്റ്റോറി ലൈൻ ആയി വേറെ തന്നെയുണ്ട്.

- Advertisement -

പരമ്പരയിലെ മറ്റൊരു ജനപ്രിയ കഥാപാത്രമാണ് ഡോക്ടർ അനന്യ. ആതിര മാധവ് എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ അടുത്ത് ആയിരുന്നു നടി വിവാഹിതയായത്. നടിയുടെ വിവാഹ വാർത്തകളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ ആണ് താരം ഗർഭിണിയാണ് എന്ന വിവരം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ഈ വാർത്ത കേട്ടതോടെ ഒരേസമയം ആരാധകർ സന്തോഷിക്കുകയും ആശങ്കപ്പെടുകയും ചെയ്തു എന്നതാണ്.

തങ്ങളുടെ പ്രിയപ്പെട്ട നടിയുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി വരാൻ പോകുന്നു എന്ന സന്തോഷമായിരുന്നു ആദ്യം മലയാളികൾക്ക്. എന്നാൽ പിന്നീട് താരം പരമ്പരയിൽ നിന്നും പുറത്തു പോകുമോ എന്ന ആശങ്കയായി മാറി അത്. കുടുംബ വിളക്കിലെ കഥാപാത്രങ്ങളെല്ലാം തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അടുത്തിടെ ആയിരുന്നു ശീതൾ എന്ന കഥാപാത്രം പരമ്പരയിൽ നിന്നും പിന്മാറിയത്. അമൃത നായർ എന്ന നടിയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ വിഷമം മാറി വരുന്നതിനു മുൻപ് തന്നെ മറ്റൊരു താരം കൂടി പരമ്പരയിൽ നിന്നും പിന്മാറുകയാണ് എന്ന തരത്തിലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

എന്നാൽ ഈ വാർത്തയോട് പ്രതികരിച്ചുകൊണ്ട് ആതിര പറഞ്ഞത് ഇങ്ങനെയാണ് – പരിപാടിയിൽ നിന്നും പിന്മാറുന്നു എന്ന് വാർത്തകൾ അസത്യമാണ്. ഞാൻ പോകുമ്പോൾ ഒഫീഷ്യലായി എല്ലാവരെയും അറിയിക്കും. അതുവരെ ഞാൻ പോയി എന്ന തരത്തിൽ വാർത്തകൾ നൽകരുത്. എന്തായാലും ഈ വാർത്ത കേട്ടപ്പോൾ മലയാളികൾ താൽക്കാലികമായി ഒന്നു സന്തോഷിച്ചു. പക്ഷേ ആശങ്ക അവിടെയും തീർന്നില്ല. കാരണം പണ്ട് ഇതുപോലെ അമൃത പരമ്പരയിൽ നിന്നും പിന്മാറുകയാണ് എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ അമൃത ഇത് ആദ്യം നിഷേധിച്ചിരുന്നു. തന്നെ പറഞ്ഞയച്ചാലും പോകില്ല എന്നായിരുന്നു അമൃതയുടെ പ്രതികരണം. എന്നാൽ പിന്നീട് അമൃത എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പരമ്പരയിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു. അതുകൊണ്ടുതന്നെ പരമ്പരയിൽ നിന്നും പോകില്ല എന്ന് ആതിര പറഞ്ഞിട്ടുണ്ട് എങ്കിലും മലയാളികൾക്ക് ഇപ്പോഴും ആശങ്ക മാറിയിട്ടില്ല എന്നതാണ് വസ്തുത.

Athul

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

3 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

5 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

6 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

6 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

6 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

6 hours ago