കുടുംബവിളക്ക് എന്ന ഒറ്റ സീരിയല്‍ തന്നെ ധാരാളമാണ് ആതിര മാധവിനെ കുറിച്ച് പറയാന്‍. സീരിയല്‍ സജീവമായി നില്ക്കുന്ന സമയത്തായിരുന്നു താരം ഒരു ഇടവേള എടുത്തത്. എന്നാല്‍ അഭിനയത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു ആതിര. എന്നാല്‍ താന്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ആതിര അറിയിച്ചിരുന്നു. അമ്മയായ ശേഷം തന്റെ വിശേഷങ്ങള്‍ എല്ലാം താരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ചാണ് ആതിര പറയുന്നത്.
ന്യൂ ഇയര്‍ ബര്‍ത്ത് ഡേ ഒന്നിച്ച് ആഘോഷിച്ചിരിക്കുകയാണ് ആതിര. തിരുവനന്തപുരത്തെ വീട്ടിലും ബാംഗ്ലൂരിലും ആണ് ഇത്തവണ താരത്തിന്റെ പിറന്നാള്‍ ആഘോഷം. ഗംഭീരമായി തന്നെ പിറന്നാള്‍ ആഘോഷിച്ചു.
അതേസമയം ബാംഗ്ലൂരിലെ സെലിബ്രേഷന് താനും രാജീവ് മോനും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ആതിര പറഞ്ഞു. ഭര്‍ത്താവ് തനിക്ക് തന്ന ഗിഫ്റ്റും വീഡിയോയിലൂടെ താരം കാണിച്ചു. സമ്മാനം തനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ജന്മദിനം കൂടി ആയതിനാല്‍ എല്ലാ ന്യൂ ഇയര്‍ തനിക്ക് സ്പെഷ്യല്‍ ആണെന്ന് താരം പറയുന്നു.
തന്റെ ഫ്രണ്ട്സ് ഒക്കെ വിളിച്ചെങ്കില്‍ കോളുകള്‍ എടുക്കാന്‍ സാധിച്ചില്ലെന്ന് താരം പറഞ്ഞു. അതേസമയം സദ്യ ഒന്നും പിറന്നാളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറയുന്നു. നിരവധി പേരാണ് ആതിരയുടെ പോസ്റ്റിന് താഴെ കമന്റ് കുറിച്ച് എത്തിയത്.