Film News

ഞാന്‍ തന്നെയാണ് ആദ്യമായി ഫെബയോട് പ്രണയം വെളിപ്പെടുത്തിയത്, എന്നാല്‍ ‘നോ’ പറഞ്ഞു; തങ്ങളുടെ പ്രണയ കഥ വെളിപ്പെടുത്തി നടന്‍ അശ്വിന്‍ ജോസ്

ഇന്നലെയാണ് നടന്‍ അശ്വിന്‍ ജോസും ഫേബ ജോണ്‍സണും വിവാഹിതരാകുന്നത്. പതിനൊന്ന് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

- Advertisement -

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ആരാധകരും സഹതാരങ്ങളും ഉള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്ന് എത്തിയത്.

ഇപ്പോഴിത തങ്ങളുടെ പ്രണയ കഥ പറയുകയാണ് നടന്‍ അശ്വിന്‍ ജോസും ഫേബ ജോണ്‍സണും. ആദ്യം ഇഷ്ടം തുറന്നു പറഞ്ഞത് താനാണെന്നും ആദ്യം നോ പറഞ്ഞെങ്കിലും വെറുപ്പിക്കാതെ പുറകെ നടന്ന് ഫേബയെകൊണ്ട് യെസ് പറയിപ്പിക്കുകയായിരുന്നുവെന്നും അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ തന്നെയാണ് ആദ്യമായി ഫെബയോട് പ്രണയം വെളിപ്പെടുത്തിയത്. പക്ഷേ ഫേബ എന്നെ നിരസിക്കുകയാണ് ചെയ്തത്. ഫേബയെ വെറുപ്പിക്കാതെ ഞാന്‍ എന്റെ ഇഷ്ടം അറിയിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ഫേബ എന്നോട് വീട്ടില്‍ ചോദിക്കണം എന്ന് പറഞ്ഞു.

ഞാന്‍ പറഞ്ഞു, ”ട്യൂഷന്‍ ക്ലാസ് ഒന്നും അല്ലല്ലോ വീട്ടില്‍ അനുവാദം ചോദിച്ചു പോകാന്‍”. അവസാനം ഒരു പോയിന്റ് എത്തിയപ്പോള്‍ ഫേബ എന്റെ പ്രണയം സ്വീകരിച്ചു എന്നാണ് അശ്വിന്‍ പറയുന്നത്.

പിന്നീട് അവളുടെ മമ്മിയെ വിളിച്ച് സംസാരിച്ചു. എന്റെ ഇഷ്ടം ജെനുവിന് ആണെന്നറിഞ്ഞപ്പോള്‍ എന്റെ വീട്ടിലും പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ലെന്നും നടന്‍ പറഞ്ഞു.

”ഞങ്ങള്‍ പ്ലസ് ടുവിനു പഠിക്കുമ്പോള്‍ തുടങ്ങിയ ബന്ധമാണ്. ജീവിതത്തിലെ ഓരോ ഘട്ടങ്ങള്‍ വരുമ്പോഴും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ രണ്ടുപേരും തയാറായിരുന്നു. അതായിരിക്കും ഞങ്ങളുടെ ബന്ധം ഇത്രയും കെട്ടുറപ്പുള്ളതാകാന്‍ കാരണമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘അനുരാഗം’ എന്ന സിനിമയിലെ ചില കാര്യങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതാണ്. അതില്‍ ദൈവത്തിന് കത്തെഴുതുന്ന ഒരു സീനുണ്ട്. അത് ഞാന്‍ ഫേബയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തതാണ് എന്നും നടന്‍ പറഞ്ഞു.

ഞാന്‍ പറയുന്നത് മണ്ടത്തരമാണെന്ന് മറ്റുള്ളവര്‍ പറയുന്ന ഒരു സമയമുണ്ടായിരുന്നു. അവിടെയെല്ലാം എന്നെ സപ്പോര്‍ട്ട് ചെയ്തയാള്‍ ഫേബയായിരുന്നു.
സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ അതൊക്കെ സാധിക്കുമോ എന്ന് ഒരിക്കലും ചോദിച്ചിട്ടില്ല, എന്നെ അവിശ്വസിച്ചിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി.

ആന്‍ ഇന്റര്‍നാഷ്‌നല്‍ ലോക്കല്‍ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുള്‍പ്പെടെ ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് അശ്വന്‍. അശ്വിന്‍ തിരക്കഥാകൃത്ത് കൂടിയാണ്.അബുദാബിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് ഫേബ.

 

 

 

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

12 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

12 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

13 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

13 hours ago