Celebrity news

സത്യഭാമ ഒരു കറുപ്പിനെ കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഒന്ന് കൊണ്ടു അല്ലെ?ഇതേ ആൾക്കാർ തന്നെ കറുത്ത് തടിച്ചു, പല്ല് പൊങ്ങിയ ഒരു പെണ്ണാണെന്ന് പറഞ്ഞ് കമന്റ് ഇടും

നടി അശ്വതിയുടെ പുതിയ പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആവുന്നത്.കറുപ്പിനെ കുറിച്ച് മാത്രമാണോ പലരും അധിഷേപിക്കപ്പെടുന്നതെന്ന് ചോദിക്കുകയാണ് നടി അശ്വതി.നിറത്തിന്റെ പേരില്‍ മാത്രമല്ല, ശരീരഭാരം കൂടുതലുള്ളതിന്റെ പേരിലടക്കം ബോഡിഷെയിമിങ്ങുകള്‍ നേരിടേണ്ടി വരുന്നവരുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. പ്രസവത്തിന് ശേഷം ശരീരഭാരം കൂടിയ താനടക്കമുള്ളവരുടെ ഫോട്ടോസിന് ലഭിച്ച മോശം പ്രതികരണത്തെ കുറിച്ച് അശ്വതി പറയുകയാണ്.മറ്റൊന്ന് സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വരുന്ന മോശം കമന്റുകളെ കുറിച്ചും പൊതുസമൂഹത്തിന്റെ സ്വഭാവത്തെ കുറിച്ചും സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അശ്വതി ചോദിക്കുകയാണ്.

- Advertisement -

ശ്രീമതി സത്യഭാമ പറഞ്ഞ വാക്കുകള്‍ ഒട്ടും തന്നേ യോജിക്കാതെ, ശ്രീ ആര്‍എല്‍വി രാമകൃഷ്ണന്‍ എന്ന വ്യക്തിക്ക് അതിലുപരി മികച്ച ഒരു കലാകാരന് എന്റെ ബഹുമാനവും സ്‌നേഹവും എല്ലാവിധ പിന്തുണയും നല്‍കികൊണ്ട് തന്നേ തുടങ്ങട്ടെ. ശ്രീമതി സത്യഭാമ ഒരു കറുപ്പിനെ കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഒന്ന് കൊണ്ടു അല്ലെ? എന്നാല്‍ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്ക് റീല്‍സിലും ഒരല്‍പ്പം കറുത്ത് തടിച്ചു, പല്ലൊക്കെ ഒന്ന് പൊങ്ങി ഇരിക്കുന്ന ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു പെണ്ണ്, ഒരു വീഡിയോ ഇട്ട് കഴിഞ്ഞാല്‍ അതിനടിയില്‍ വരുന്ന കമന്റുകള്‍… ഹോ കറുപ്പിനെ കുറ്റം പറഞ്ഞു എന്ന് ഹാലിളകുന്ന ഇതേ മലയാളികള്‍ തന്നെ ആണേ…

ഇത് കടിക്കുമോ?, ഇതിനെ ഏതു മൃഗശാലയില്‍ നിന്ന് ഇറക്കി വിട്ടതാണോ? എന്നൊക്കെ ഉള്ള കമന്റുകള്‍, നമ്മള്‍ മലയാളികള്‍ തന്നെ എന്തൊരു കോമഡി ആയിട്ടാണ് ഇടാറുള്ളത്. എന്തേ അവരും ഈ ലോകത്തുള്ളവര്‍ അല്ലെ? ഈ കറുപ്പിനെ കുറ്റം പറഞ്ഞ ഈ ടീച്ചറെ തന്നെ ഏതൊക്കെ രീതിയില്‍ ആണ് വര്‍ണിച്ചു ഓരോരുത്തര്‍ കമന്റ് ഇടുന്നത്? അപ്പൊ എല്ലാരും സമാസമം ആയില്ല്യേ, ല്ല്യെ?? ആരോടാ ഞാന്‍ പറയണേ. ഞാന്‍ ഏഷ്യാനെറ്റിനു മാസം 25000 കൊടുത്ത് വാര്‍ത്ത ഉണ്ടാക്കുവാന്ന് പറഞ്ഞവരോടും, എന്തിനു വേറെ, മലയാളത്തിലെ ഒരു പ്രശസ്തയായ നമുക്കൊക്കെ പ്രിയങ്കരി ആയ ഒരു സിനിമാ താരത്തിന്റെ ഒരു വീഡിയോക്ക് താഴെ ഏതാ ഈ തള്ളച്ചി എന്നൊക്കെ എഴുതുന്നോരോട് ആണേ? എന്നാണ് അശ്വതി ചോദിക്കുന്നത്.

Anusha

Recent Posts

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

34 mins ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

57 mins ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

1 hour ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

2 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

2 hours ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

6 hours ago