ചുരുങ്ങിയ സമയം കൊണ്ട് നിരവധി കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ആസിഫ് അലി. അടുത്തിടെ റിലീസ് ചെയ്ത റോഷാക്ക് ,കൂമന് ,കാപ്പാ തുടങ്ങിയ സിനിമയിലെല്ലാം ആസിഫ് അഭിനയിച്ചിരുന്നു. പലരും ഉപേക്ഷിച്ചിരുന്ന കഥാപാത്രങ്ങളാണ് താന്‍ ചെയ്തതെന്ന് ഒരു അഭിമുഖത്തില്‍ ആസിഫ് പറഞ്ഞിരുന്നു. വില്ലന്‍ ആയിട്ടാണ് കടന്നുവന്നതെങ്കിലും പിന്നീട് നായക കഥാപാത്രത്തെ ഈ താരം അവതരിപ്പിച്ചു.
അതേസമയം മലയാള സിനിമയിലെ തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഭാവന എന്ന് നടന് പറയുന്നു. നിരവധി സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു ഇവര്‍. ഇപ്പോള്‍ ഭാവനയ്ക്കൊപ്പമുള്ള ഒരു ലൊക്കേഷന്‍ അനുഭവമാണ് ആസിഫ് പങ്കുവെക്കുന്നത് . ഒരു സിനിമയുടെ ഷൂട്ടിങിനിടെ അവിടെ കൂടി നിന്ന ചിലര്‍ ഭാവനയോട് വളരെ മോശമായി പെരുമാറിയപ്പോള്‍ സഹികെട്ട് ആസിഫ് അലി അവരെ തല്ലിയിരുന്നു. ആ സംഭവമാണ് ആസിഫ് അലി പറഞ്ഞത്.
‘ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ അവര്‍ സംസാരിച്ചു. ഒന്ന് രണ്ട് പ്രാവശ്യം അവരോട് ഞന്‍ പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന്. ഞാന്‍ മാത്രമല്ല ഷൂട്ട് കണ്ടുകൊണ്ടിരുന്നവര്‍ വരെ ആ യുവാക്കളെ വാണ് ചെയ്തിരുന്നു. അവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു.’ ‘വളരെ മോശമായി ചീപ്പായിട്ടാണ് അവര്‍ ഭാവനെ കുറിച്ച് സംസാരിച്ചത്. രണ്ട് പ്രാവശ്യം ഞാന്‍ പറഞ്ഞിട്ട് കേട്ടില്ല. പിന്നെ ഞാന്‍ അടിച്ചു. എന്റെ കുറച്ച് പ്രശ്നങ്ങള്‍ ഇതൊക്കെയാണ്. ഞാന്‍ വളരെ സാധാരണക്കാരനാണ്. എനിക്ക് പെട്ടന്ന് ദേഷ്യവും സങ്കടവും വരും.’
‘അവര്‍ ഒരു ലിമിറ്റ് ക്രോസ് ചെയ്തപ്പോഴാണ് എന്റെ കൈയ്യില്‍ നിന്നും പോയി. അവന്റെ കിളിപോയി’ ആസിഫ് അലി പറഞ്ഞു. ഭാവനയുടെ വിഷമഘട്ടങ്ങളില്‍ അടക്കം നടിക്ക് വേണ്ടി സംസാരിക്കാന്‍ കരിയര്‍ പോലും നോക്കാതെ മുന്നില്‍ നിന്നിട്ടുള്ള നടന് കൂടിയാണ് ആസിഫ് അലി.