മലയാളികളുടെ പ്രിയ നടനാണ് ആസിഫ് അലി. നിരവധി ആരാധകരാണ് ഇദ്ദേഹത്തിന് ഉള്ളത്. സാമൂഹ്യ മാധ്യമങ്ങളിലും താരം സജീവമാണ്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമത്തിൽ താരം പങ്കുവെച്ച ഒരു ചിത്രം ശ്രദ്ധ നേടുകയാണ്.
View this post on Instagram
ഓണം ആഘോഷമാക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഓണത്തിനോട് അനുബന്ധിച്ച് എന്തോ പരിപാടിയിൽ പങ്കെടുത്തുകൊണ്ടുള്ള ചിത്രമാണ് ഇത്. ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. തന്റെ അടുത്ത കൂട്ടുകാരോടൊപ്പം ആണ് താരം ഓണം ആഘോഷിക്കുന്നത്. മലയാളത്തിലെ മറ്റു ചില നടന്മാരും ചിത്രത്തിൽ ഉണ്ട്.
നടൻ ബാലു വർഗീസ്, ഗണപതി, അസ്കർ അലി എന്നിവരെ ചിത്രത്തിൽ കാണാം. സംവിധായകരായ ജിസ് ജോയ്, ചിദംബരം എന്നിവരും ചിത്രത്തിൽ ഉണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായിട്ടാണ് താരം ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ കുടുംബാംഗങ്ങൾ എല്ലാം ആഘോഷത്തിൽ പങ്കെടുത്തിട്ടുണ്ട്.
പലവിധ മത്സരങ്ങളും പരിപാടിയിൽ ഉണ്ടായിരുന്നു. പൂക്കള മത്സരം വടംവലി എന്നിവയൊക്കെ ഇതിൻറെ ഭാഗമായിരുന്നു. കൊത്ത് എന്ന ചിത്രത്തിലാണ് ആസിഫ് അലി നായകനായി അഭിനയിക്കുന്നത്. സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.