വ്യത്യസ്ത പേരുമായി ആസിഫ് അലിയുടെ സിനിമ.ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസായി. ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഷന്‍ പോസ്റ്ററായാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. തികച്ചും വ്യത്യസ്തമായ രീതിയിലുള്ള മോഷന്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “എ രഞ്ജിത്ത് സിനിമ” കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റൊമാന്റ്റിക് ത്രില്ലര്‍ ചിത്രമാണ്. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി നിര്‍മിക്കുന്ന “എ രഞ്ജിത്ത് സിനിമ” സി.എച്ച് മുഹമ്മദ് റോയല്‍ സിനിമാസിലൂടെ തിയേറ്ററില്‍ എത്തിക്കുന്നു.സുനോജ് വേലായുധന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് നവാഗതനായ മിഥുന് അശോകന് സംഗീതം പകരുന്നു.എഡിറ്റര്‍-ദിലീപ് ഡെന്നീസ്. പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്ബ്,കല-രാജീവ് കോവിലകം,മേക്കപ്പ്-അമല്‍ ചന്ദ്രന്, അസോസിയേറ്റ് ഡയറക്ടര്‍ ജോമന്- ജോഷി തിട്ടയില്‍, ഡിസൈന്‍സ്-ആനന്ദ് രാജേന്ദ്രന്, പി.ആര്.ഒ-എ. എസ്. ദിനേശ്.
https://www.facebook.com/watch/?v=610549296318954&extid=TAXhkzDF7kWcn2n0