നടൻ അശോക് സെല്വൻ വിവാഹിതനായിരിക്കുകയാണ്. നടി കീര്‍ത്തി പാണ്ഡ്യനാണ് വധു. ഒട്ടേറെ പേരാണ് വധൂ വരൻമാര്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്. ഈറോഡ് സ്വദേശിയാണ് അശോക് സെൽവൻ. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിനിമയിലെ സഹപ്രവർത്തകായി പ്രത്യേക വിരുന്ന് വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.പാ രഞ്ജിത്ത് നിർമിക്കുന്ന ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയിൽ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അശോക് സെല്വന് നായകനായി ഈ അടുത്തിടെ ഇറങ്ങിയ ‘പോര് തൊഴില്‍’ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു.
അതെ സമയം സൂദു കാവ്വും എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അശോക് സെല്‍വന്റെ അരങ്ങേറ്റം. കേശവൻ എന്ന വേഷത്തിലായിരുന്നു തുടക്കം. പിസ രണ്ടിലൂടെയാണ് നായകനായി എത്തിയത്. മോഹൻലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ വില്ലനായ അച്യുതൻ മാങ്ങാട്ടച്ഛൻ എന്ന വേഷത്തില്‍ എത്തിയ അശോക് സെല്വൻ അടുത്തിടെ പോര് തൊഴിലിലൂടെ എല്ലാ ഭാഷകളിലും സ്വീകാര്യത നേടി. പോര് തൊഴില്‍ ഒരു ക്രൈം ത്രില്ലര്‍ ആയിട്ടായിരുന്നു എത്തിയത്. സംവിധാനം വിഘ്നേശ് രാജ ആയിരുന്നു. ഡിഎസ്പി കെ പ്രകാശ് ആയിട്ടായിരുന്നു ചിത്രത്തില്‍ അശോക് സെല്വൻ.
നടൻ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകളാണ് കീര്‍ത്തി. അന്പ് ഇറക്കിനായാള്‍ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളില്‍ കീര്‍ത്തി പാണ്ഡ്യൻ വേഷമിട്ടിരുരുന്നു. 2019ൽ പുറത്തിറങ്ങിയ ‘തുമ്പ’ എന്ന ചിത്രത്തിലൂടെയാണ് കീർത്തി പാണ്ഡ്യൻ അഭിനയരംഗത്തെത്തുന്നത്. അന്ന ബെൻ നായികയായ ‘ഹെലൻ’ സിനിമയുടെ തമിഴ് റീമേക്കിലും കീർത്തി നായികയായെത്തി. സീ ഫൈവില്‍ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്.അശോക് സെല്‍വന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം സഭാ നായകനാണ്. സംവിധാനം സി എസ് കാര്‍ത്തികേയനാണ്. ഇത് റൊമാന്റിക് കോമഡിയായിരിക്കും. മേഘ ആകാശ്, കാര്‍ത്തിക മുരളീധരൻ, ചാന്ദിനി ചൗധരി, എന്നിവരും ‘സഭാ നായകനി’ല്‍ വേഷമിടുന്നു. ഇയപ്പൻ ജ്ഞാനവേലിന്റെ 1 സിനിമ പ്രൊഡക്ഷനാണ് നിര്‍മാണം.