കിംഗ് ഖാൻ എന്നാണ് ഷാരൂഖാൻ അറിയപ്പെടുന്നത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി താരം സിനിമയിൽ അത്ര സജീവമല്ല. സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖാൻ അവസാനമായി അഭിനയിച്ചത്. ഇത് അത്ര വലിയ വിജയമായിരുന്നില്ല. ഇതിനുശേഷം താരം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തു. എങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ ഇടക്കൊക്കെ താരം ചില വിശേഷങ്ങൾ പങ്കു വയ്ക്കും. ആരാധകർ പ്രതീക്ഷയോടെ താരം അഭിനയിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
ഇപ്പോഴിതാ നീണ്ട ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ മടങ്ങിയെത്താൻ ഒരുങ്ങുകയാണ് താരം. തമിഴകത്തിൻറെ സ്വന്തം സംവിധായകനായ ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം നായകനായി എത്തുന്നത്. ഇതിനിടയിൽ ഷാരൂഖ് ഖാനുമായി പുതിയ സിനിമ ചെയ്യുന്ന കാര്യത്തെക്കുറിച്ച് ആഷിക് അബു ഒരിക്കൽ വ്യക്തമാക്കിയിരുന്നു. കഥയുടെ ആശയം പങ്കു വെച്ചിട്ടുണ്ട് എന്നും ഇപ്പോഴത്തെ സാഹചര്യം കാരണം കൂടിക്കാഴ്ച സാധിക്കുന്നില്ല എന്നുമായിരുന്നു താരം മുൻപ് പറഞ്ഞത്.
ഇപ്പോൾ ഒരു മാധ്യമത്തിന് താരം നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. ഇതിൽ ആഷിക് അബു പറഞ്ഞത് ഇങ്ങനെ. ഷാരൂഖ് മായി ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. കഥയുടെ ആശയം അദ്ദേഹത്തോട് പറഞ്ഞു കൊടുത്തു. ആ കഥയുടെ ത്രെഡ് വികസിപ്പിക്കാൻ കുറച്ചധികം സമയം എടുക്കും. കൂടിക്കാഴ്ചകൾ വൈകിയത് കോവിഡ് കാരണമാണ്. മാത്രമല്ല ഇതിനിടയിൽ ഷാരൂഖിനെ സിനിമയുടെ ഷെഡ്യൂളുകൾ മാറുകയും ചെയ്തു.
അതിനാൽ ബാക്കി നടപടികൾ ഉണ്ടാകാൻ വൈകും. ആഷിക് അബു പറയുന്നു. പ്രശസ്ത എഴുത്തുകാരനായ ശ്യാം പുഷ്കർ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. എപ്പോൾ വേണമെങ്കിലും ഈ പ്രകൃതി സംഭവിക്കാമെന്ന ആഷിക് അബു പറയുന്നു. ആഷിക് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നാരദൻ. ടോവിനോ തോമസ് ആണ് ചിത്രത്തിൽ നായകൻ. മാർച്ച് മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.