മലയാളികളുടെ പ്രിയ നടിയാണ് ആശാശരത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഒരുപക്ഷേ ദൃശ്യം എന്ന സിനിമയായിരിക്കും മലയാളികൾക്കിടയിലേക്ക് ആശാശരത്തിനെ ഇറക്കിവിട്ടത് എന്ന് പറയാം. പിന്നീട് നിരവധി ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രം ആയും അല്ലാതെയും താരം അഭിനയിച്ചു. മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് ആശ.
നല്ല ഒരു നർത്തകി കൂടിയാണ് താരം. ഇപ്പോഴിതാ ഭർത്താവിന് താരം ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ്. ഇതാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. താൻ അഭിനയിക്കുന്ന പുതിയ ചിത്രത്തിൻ്റെ സെറ്റിൽ വച്ചായിരുന്നു ഈ സർപ്രൈസ്. ഈ കഴിഞ്ഞ ദിവസമായിരുന്നു ആശയുടെ ഭർത്താവ് പിറന്നാൾ ആഘോഷിച്ചത്. ഇതിനോട് അനുബന്ധിച്ചാണ് സർപ്രൈസ് ഒരുക്കിയത്.
ഹാപ്പി ബർത്ത് ഡേ ശരത്തേട്ടാ എന്ന് എഴുതിയ ഒരു പ്രത്യേക കേക്ക് താരം ഒരുക്കിയിരുന്നു. അദ്ദേഹത്തോട് ഇങ്ങനെയുള്ള കാര്യം പറഞ്ഞിരുന്നില്ല എന്ന് താരം പറയുന്നു. ഇത് കണ്ടപ്പോൾ അദ്ദേഹത്തിനു വലിയ സന്തോഷമായി. രണ്ടു മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. ഇരുവരും ഇതിൽ പങ്കെടുത്തിരുന്നു.
ഓൺലൈൻ വീഡിയോ കോളിലൂടെ ആണ് ഇരുവരും പങ്കെടുത്തത്. അച്ഛനെ മക്കൾ പിറന്നാളാശംസകൾ നേരുന്നു. കലാമണ്ഡലം സുമതി ആണ് ആശയുടെ അമ്മ. ആശയുടെ അമ്മയും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.