Film News

അഫ്ഗാനിസ്ഥാനിലെ പോപ്പ് ഗായികയുടെ തല എടുക്കാൻ തുനിഞ്ഞിറങ്ങി താലിബാൻ, ഒടുവിൽ താരത്തിന് സംഭവിച്ചത് കണ്ടോ?

അഫ്ഗാനിസ്ഥാനിലെ പോപ് ഗായിക ആണ് ആര്യാന സയ്യിദ്. സ്ഥിരം വിവാദങ്ങളിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ഇവർ. അഫ്ഗാനിസ്ഥാനിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. കാബൂൾ താലിബാൻ പിടിച്ചടക്കിയതോടെ ഇവരുടെ ജീവൻ അപകടത്തിൽ ആയിരുന്നു. ഇവരുടെ ജീവൻ എടുക്കുക എന്നത് താലിബാൻ്റെ അജണ്ടകളിൽ ഒന്നായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ തലനാരിഴക്ക് ഇവർ രക്ഷപ്പെട്ടു ഓടുകയാണ്.

- Advertisement -

യുഎസ് മിലിറ്ററി വിമാനത്തിലായിരുന്നു ഇവർ രാജ്യം വിട്ടത്. ഖത്തറിലെ ദോഹയിൽ ആയിരുന്നു ഇവർ ആദ്യം എത്തിയത്. പിന്നീട് അവിടെ നിന്നും തുർക്കിയിൽ എത്തി. ഇപ്പോൾ സുരക്ഷിതമാണ് എന്നാണ് താരം അറിയിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു താരത്തിൻ്റെ പ്രഖ്യാപനം. 13 മില്യൻ ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഉള്ളത്.

എട്ടാം വയസ്സുമുതൽ താരം വളർന്നത് സ്വിറ്റ്സർലാൻഡിൽ ആയിരുന്നു. താരം ജനിച്ചതും എട്ടാം വയസ്സുവരെ വളർന്നതും അഫ്ഗാനിസ്ഥാനിൽ ആയിരുന്നു. അഫ്ഗാനിസ്ഥാനിലെ പശ്ടൂൺ കുടുംബത്തിലായിരുന്നു താരം ജനിച്ചത്. 2008 വർഷത്തിലായിരുന്നു ആദ്യ മ്യൂസിക് ആൽബം പുറത്തിറങ്ങുന്നത്. പിന്നീട് 2011 വർഷത്തിൽ ആദ്യ ബ്രേക്ക് ലഭിച്ചു. അഫ്ഗാൻ പെസറാക്ക് എന്ന ഗാനമായിരുന്നു താരത്തിന് ബ്രേക്ക് നൽകിയത്.

ഒരു റിയാലിറ്റി ഷോയിലെ ജഡ്ജ് കൂടി ആയിരുന്നു ഇവർ. കലാ പ്രവർത്തനത്തിന് ഒപ്പം തന്നെ നിരവധി സ്ത്രീ പക്ഷ വേദികളിലും താരം സജീവമായിരുന്നു. അതുകൊണ്ടുതന്നെ തീവ്ര ഇസ്ലാമിക വാദികളുടെ സ്ഥിരം നോട്ടപ്പുള്ളി ആയിരുന്നു താരം. ഒരിക്കൽ ഒരു സംഗീത പരിപാടിയിൽ താരം ധരിച്ചിരുന്നത് സ്കിൻ കളർ ഉള്ള പാൻ്റ്സ് ആയിരുന്നു. ഇത് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് താരം ഈ വസ്ത്രം ഇൻസ്റ്റഗ്രാമിൽ ലൈവായി കത്തിക്കുകയും ചെയ്തു.

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

7 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

7 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

9 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

9 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

9 hours ago