മലയാളികൾക്ക് വളരെ പ്രിയങ്കരിയായ ആളാണ് ആര്യ. ബിഗ് ബോസ്സിൽ വന്നതിനു ശേഷം താരം നിരവധി സൈബർ ആക്രമങ്ങൾ നേരിടുന്നുണ്ടെകിലും താരം അത് ശ്രെദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ബിഗ് ബോസ്സിലെ മറ്റൊരു മത്സരാത്ഥി ആയിരുന്ന ഫക്രുവിന്റെ ജന്മദിനമാണ് ഇന്ന്. നിരവധിപേരാണ് ഫക്രുവിന് ആശംസകൾ നേരുന്നത്. വീറും വാശിയും നിറഞ്ഞ ഗെയിമുകള്‍ക്കും മത്സരത്തിനും അപ്പുറം നല്ലൊരു സൗഹൃദവും ആത്മബന്ധവും ഉണ്ടാക്കിയെടുത്താണ് ഇരുവരും ബിഗ്ബോസ് വിട്ടിറങ്ങിയത്. ‘മറ്റൊരമ്മയിലുള്ള സഹോദരന്,’ എന്നാണ് ഫുക്രുവിനെ കുറിച്ച് ആര്യ പറയുന്നത്. ഇന്ന്, ഫുക്രുവിന്റെ പിറന്നാള്‍ ദിനത്തില്‍ ആര്യ പങ്കുവച്ച ചിത്രങ്ങളും വിഡിയോകളുമൊക്കെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
താരത്തിന്റെ പോസ്റ്റിനു നിരവധി രസകരമായ കമന്റുകൾ ലഭിക്കുന്നുണ്ട് അതോടൊപ്പം മാറ്റ് ചിലർ ആശംസകളും ഫക്രുവിന് നൽകുന്നുണ്ട്. ബിഗ് ബോസ് വീട് വിട്ടിറങ്ങുമ്ബോള്‍ എനിക്ക് വളരെ ഉറപ്പുള്ളൊരു കാര്യമിതായിരുന്നു. ഓര്‍മ്മകള്‍ മാത്രമല്ല, ജീവിതത്തിലുടനീളം എനിക്ക് വിലമതിക്കാനാവാത്ത ചില ബന്ധങ്ങളുണ്ട്. എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗം സ്വന്തമാക്കിയ ബോയ് ആണിത്. മറ്റൊരു അമ്മയിലുള്ള എന്റെ പ്രിയപ്പെട്ട കുഞ്ഞു സഹോദരന്. ജന്മദിനാശംസകള് കുട്ടപ്പാ,ആര്യ കുറിക്കുന്നു.
ബിഗ് ബോസ് അവസാനിച്ചെങ്കിലും അതിലെ മത്സരാധികളെ ഇതുവരെ സോഷ്യൽ മീഡിയ വെറുതെ വിട്ടിട്ടില്ല എന്നതാണ് സത്യം. രജിത് സാർ ഒഴികെ മറ്റ് മിക്ക മത്സരാധികളും സൈബർ ആക്രമങ്ങൾ നേരിട്ടിരുന്നു. ബിഗ് ബോസ് ഷോയില്‍ ഉടനീളം ശക്തമായ പ്രകടനം കാഴ്ച വച്ച മത്സരാര്‍ത്ഥികളായിരുന്നു ആര്യയും ഫുക്രുവും. അവസാന റൗണ്ടില്‍ വരെ എത്തുമെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ടായിരുന്ന മത്സരാര്‍ത്ഥികള്‍ കൂടിയായിരുന്നു ഇരുവരും. കൊറോണയുടെ പശ്ചാത്തലത്തില്‍ 76 എപ്പിസോഡുകള്‍ പൂര്‍ത്തിയായപ്പോള്‍ അപ്രതീക്ഷിതമായി ഷോ നിര്‍ത്തിവെയ്ക്കുകയായിരുന്നു.